Trending

TOUCHING FOR LIFE (ജീവിത സ്പർശം)

TOUCHING FOR LIFE (ജീവിത സ്പർശം) (എളേറ്റിൽ,കണ്ണിറ്റമാക്കിൽ ,ചെറുകരത്തായം) കൂട്ടായ്മയുടെ കീഴിൽ 50 വീടുകൾക്കുള്ള ഹാന്റ് വാഷ്  ഹെൽത്ത് ഡിപ്പാർട്ട്മെന്റിന് കൈമാറി.പൊതു ജനങ്ങൾക്ക് ആവശ്യമായ മാസ്കുകളും വിതരണം ചെയ്യുകയും ,ഒരു പാട് പേരുടെ ആവശ്യപ്രകാരം മരുന്നുകൾ എത്തിച്ച് നൽകുകയും, സാമ്പത്തികമായി  പ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യമായി മരുന്നുകൾ കെടുക്കാൻ സാധിച്ചു.ഓരോ കുടുമ്പത്തിന്റെയും  റേഷൻ സാധനങ്ങൾ വാങ്ങി അവരുടെ വീടുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കാൻ കഴിഞ്ഞു. 


റേഷൻ കടയിൽ എത്തിയ അരി സാധനങ്ങൾ  വളരെ നല്ല രീതിയിൽ ജനങ്ങൾക്ക് വിതരം ചെയ്ത് കൊടുക്കാക്കാൻ സഹായിച്ചു. കോറന്റയിൻ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണ കിറ്റുകളും, മരുന്നും എത്തിക്കാൻ കഴിഞ്ഞു. മാവേലി സ്‌റ്റോർ വഴി ജനങ്ങൾക്ക് കിട്ടുന്ന സാധനങ്ങൾ കിറ്റാക്കി റേഷൻ കടകളിൽ എത്തിക്കാൻ കഴിഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള അരിസാധനങ്ങൾ കിറ്റാക്കി എത്തിച്ചു കൊടുക്കാൻ കഴിഞ്ഞു. 


കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരം അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ശേഖരിക്കാനും, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടത് പ്രകാരം അന്യസംസ്ഥാന തൊഴിലാളികളുടെ മെഡിക്കൽ ക്യാമ്പിൽ എത്തി എല്ലാ വിത സഹായവും ചെയ്ത് കൊടുക്കാൻ സാധിച്ചു. 


കണ്ണിറ്റമാക്കിൽ, ചെറുകര, തൊള്ളംമ്പാറ, കൂമ്പാറുക്കുന്ന്, കുന്നുമ്മൽ ,പീറ്റക്കണ്ടി ഭാഗങ്ങളിൽ താമസിക്കുന്ന നിർദ്ധരരായ 30 കുടുമ്പങ്ങൾക്ക് ഭക്ഷണ കിറ്റുകൾ നൽകുവാനും കഴിഞ്ഞു. 


ഭക്ഷണ കിറ്റുകളുടെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് N.C ഉസ്സയിൻ മാസ്റ്റർ നിർവ്വഹിച്ചു.ഓരോ കുടുമ്പത്തിന്റെയും ഓർഡർ പ്രകാരം അവർക്കുള്ള ഭക്ഷ്യസാധനങ്ങൾ കടകളിൽ ചെന്ന് വാങ്ങി അവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കാൻ കഴിഞ്ഞു.


ഈ നാടിന്റെ എല്ലാ നല്ല കാര്യങ്ങൾക്കും, ഈ നാട്ടിലെ  ജനങ്ങളുടെ പ്രയാസങ്ങൾക്കും ദു:ഖത്തിലും ഒരു കൈതാങ്ങായി ഈ കൂട്ടായ്മയും അതിന്റെ സന്നദ്ധ പ്രവർത്തകരുംഎന്നും ഉണ്ടാവും.


ദിവസങ്ങളോളം വിശ്രമം ഇല്ലാതെ മാവേലിവഴി  പൊതു ജനങ്ങൾക്കുള്ള  ഭക്ഷണ കിറ്റുകൾ തയ്യാറാക്കുന്ന TOUCHING FOR LIFE
(ജീവിത സ്പർശം) കൂട്ടായ്മയുടെ സന്നദ്ധ പ്രവർത്തകർ.



Previous Post Next Post
3/TECH/col-right