Trending

കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട്

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2020 ഏപ്രിൽ 25   ഇടുക്കി
2020 ഏപ്രിൽ 27  കോട്ടയം 
2020 ഏപ്രിൽ 28  ഇടുക്കി
2020 ഏപ്രിൽ 29 പത്തനംതിട്ട

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 



ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.

2020 ഏപ്രിൽ 25  മുതൽ ഏപ്രിൽ  29 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കുക.

മത്സ്യതൊഴിലാളി ജാഗ്രത നിർദേശം:കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.

25 -04-2020 : അടുത്ത 24 മണിക്കൂറിൽ തെക്കു-കിഴക്കൻ  അറബിക്കടലിലും അതിനോട് ചേർന്നുള്ള ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40  മുതൽ 50   കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
ആയതിനാൽ കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മൽസ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല .

25 -04-2020 & 26 -04-2020 : വടക്കു  ബംഗാൾ ഉൾക്കടൽ ഭാഗത്തും അതിനോട് ചേർന്നുള്ള പശ്ചിമ  ബംഗാൾ -ഒഡിഷ തീരത്തും മണിക്കൂറിൽ 40  മുതൽ 50   കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Previous Post Next Post
3/TECH/col-right