കോഴിക്കോട്: കോഴിക്കോട്- മലപ്പുറം ജില്ലാ അതിർത്തികളിലുള്ള ഉപ റോഡുകൾ പോലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. കോഴിക്കോട് നിന്നും അരീക്കോട്ടേക്ക് പോകാൻ കഴിയുന്ന എട്ടോളം ഉപ റോഡുകളാണ് മുക്കം പോലീസ് അടച്ചത്. റൂറൽ എസ് പിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരും മുക്കം ഭാഗത്തേക്ക് എത്തുന്നത് പോലീസ് ശ്രദ്ധയിൽ പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇട റോഡുകൾ പോലീസ് അടച്ചിരിക്കുന്നത്. അതേസമയം ഔദ്യോഗിക പാസുകൾ ഉള്ളവർക്ക് ഇരഞ്ഞിമാവ് ചെക്ക്പോസ്റ്റ് വഴി യാത്ര അനുവദിക്കും.

കൂടുതൽ ആളുകൾ ഒളിച്ചുകടക്കാൻ ശ്രമിച്ചിരുന്നത് ഈ റോഡുകൾ വഴിയാണ്. എന്നാൽ രാമനാട്ടുകര വഴിയുള്ള പ്രധാന പാതകളെല്ലാം സഞ്ചാരയോഗ്യമാണ്.