Trending

കൂടത്തായ് കിസ് വ റംസാൻ കിറ്റ് വിതരണം നടത്തി.

കൂടത്തായ് ഇസ്ലാമിക് ദഅവാ സെന്റർ - കിസവയുടെ ആഭിമുഖ്യത്തിൽ കോവിഡ് ലോക് ഡൗണിന്റെ ദുരിതാശ്വാസമായി വെഴുപ്പൂർ, കൂടത്തായി, പുറായിൽ, കരിമ്പാല കുന്ന് പ്രദേശങ്ങളിലായി റമസാൻ റിലീഫ് വിതരണം നടത്തി. റിലീഫ് കിറ്റ് ഓരോ മേഖലയിലേക്കും വിതരണം നടത്താൻ സോണൽ കൺവീനർമാരെ ഏൽപിച്ചു.





കൂടത്തായ് IDC ഹാളിൽ നടന്ന ഹ്രസ് സ്വമായ ചടങ്ങിൽ IDC ചെയർമാൻ എ.കെ.കാതിരി ഹാജി പുറായിൽ സോണൽ കൺവീനർ സത്താർ പുറായിലിന്   കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.


ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായ്, ട്രഷറർ സൈനുൽ ആബിദ് (ബാബു കുടുക്കിൽ), വർക്കിംഗ് സെക്രട്ടറി മുജീബ് കൂളിക്കുന്ന്, SYS ജനറൽ സെക്രട്ടറി മുനീർ കൂടത്തായ്, SYS വൈസ് പ്രസിഡന്റ് കെ.കെ.ഗഫൂർ,SKSSF പ്രസിഡണ്ട് സി.കെ.മുഹമ്മദ് സിറാജ്, IDC സെക്രട്ര റിയേറ്റ് അംഗം എ.കെ.അബു എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right