Trending

മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

കോഴിക്കോട്: കോഴിക്കോട് കാപ്പാട് ചന്ദ്രപിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം.ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

റമളാന്‍ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ഇന്ന് (വെള്ളി) റമളാന്‍ ഒന്നാണെന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂല്‍ എന്നിവര്‍ അറിയിച്ചു.

Previous Post Next Post
3/TECH/col-right