Trending

സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടികളുടെ ചിത്രം ദുരുപയോഗം ചെയ്തു; എം എസ് എഫ് ഉണ്ണികുളം പഞ്ചായത്ത് കമ്മറ്റി പരാതി നൽകി.

ബാലുശ്ശേരി:കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലുശ്ശേരിയിലെയും പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും പെൺകുട്ടികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തിൽ പ്രധിഷേധിച്ച് എം എസ് എഫ് ഉണ്ണികുളം പഞ്ചായത്ത് കമ്മറ്റി ബാലുശ്ശേരി പോലീസിൽ പരാതി നൽകി. പെൺകുട്ടികൾ പങ്കുവെച്ച ചിത്രങ്ങള്‍ അശ്ലീല പരാമര്‍ശങ്ങളോടെയാണ് ഇന്സറ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്.





വിദ്യാര്‍ത്ഥിനികള്‍ക്കിടയിൽ ഈ സംഭവം മാനസിക സംഘർഷം സൃഷ്ട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പെൺകുട്ടികൾ അവരുടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ട അവസ്ഥയാണ്. പെൺകുട്ടികളെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടത്തുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്  പരാതിയിൽ പറഞ്ഞു. 


ഉണ്ണികുളം പഞ്ചായത്ത് MSF പ്രസിഡന്‍റ് ആദിൽ അമീൻ, ജനറൽ സെക്രട്ടറി ഷഫീഖ് വാളന്നൂർ, തൻവീർ ചിറക്കൽ, അസീം അലി അഹ്മദ്, ഷഹീൻ കരിയത്തൻകാവ്, നിഹാൽ റോഷൻ, ജർഷാദ്, റമീസ്, ഷംനദ് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right