Trending

കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം പാകം ചെയ്തവർക്ക് സ്നേഹോപഹാരം നൽകി യൂത്ത് ലീഗ്

മടവൂർ : മടവൂർ ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചണിൽ രണ്ടു നേരവും ഭക്ഷണം പാകം ചെയ്തു തരുന്ന അങ്കത്തായി കുടുംബശ്രീ അംഗങ്ങൾ ക്ക് സ്നേഹോപഹാരം നൽകി മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാതൃക യായി. ഒരു മാസത്തോളമായി തുടർന്ന് വരുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കു വിവിധ സംഘടന കളും വ്യക്തി കളും സാധനങ്ങൾ എത്തിച്ചു നൽകിയും ഓരോ നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്തും ജനകീയമാക്കി മാറ്റി. 





വിഷു വിനുള്ള സദ്യ മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സ്പോൺസർ ചെയ്തു.  പഞ്ചായത്ത്‌ വനിത ലീഗ് കമ്മിറ്റി യും ഹരിത കമ്മിറ്റി യും ഓരോ നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്തിരുന്നു. പഞ്ചായത്ത്‌ ആറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ മില്ലത്തിന്റെയും മടവൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ നജ്മുന്നിസ മില്ലത്തിന്റെയും വിവാഹവാർഷികത്തിന് കമ്മ്യൂണിറ്റി കിച്ചൺ തെരഞ്ഞെടുത്തത്  ശ്രദ്ധേയമായിരുന്നു. 


കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണം പാകം ചെയ്തവർക്ക് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ സ്നേഹോപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആയ  എ.പി.യൂസുഫ് അലി, മുനീർ പുതുക്കുടി, നവാസ്  ഇല്ലത്ത്, അഡ്വ.അബ്ദുറഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right