Trending

മൈക്കാവ് അങ്ങാടി ഉള്‍പ്പെടെയുള്ള രണ്ട് വാര്‍ഡുകള്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടി

കോടഞ്ചേരി: കോടഞ്ചേരി മൈക്കാവ് സ്വദേശിനിയായ നേഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൈക്കാവ് അങ്ങാടി ഉള്‍പ്പെടെയുള്ള രണ്ട് വാര്‍ഡുകള്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടി. പ്രദേശത്തെ ഊടുവഴികളെല്ലാം അടച്ച പോലീസ് കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തി. നേഴ്സിന്റെ ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ ആറുപേരെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. 

കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയെ പരിചരിച്ച കോടഞ്ചേരി മൈക്കാവ് സ്വദേശിനിയായ നേഴ്സിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ ഹോം കോറന്റെയിനില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജോലിയില്‍ പ്രവേശിക്കുന്നതിന്റെ മുന്നോടിയായി നടത്തിയ സ്‌ക്രീനിംഗിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജില്ലാകലക്ടറുടെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച രാവിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കോടഞ്ചേരിയില്‍ അവലോകന യോഗം ചേരുകയും മൈക്കാവ് പ്രദേശം അടച്ചു പൂട്ടുകയും ചെയ്തു. 13, 14 വാര്‍ഡുകളാണ് പൂര്‍ണ്ണമായും അടച്ചു പൂട്ടിയത്. ഈ വാര്‍ഡുകളിലൂടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. 


നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ഡി വൈ എസ് പി. കെ പി അബ്ദുല്‍ റസാഖ്, തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ മൈക്കാവിലെത്തി ചര്‍ച്ച നടത്തി. നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി. കെ പി അബ്ദുല്‍ റസാഖ് പറഞ്ഞു. 

മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രത്യേകം യോഗം ചേര്‍ന്നു. രോഗം സ്ഥിരീകരിച്ച നേഴ്സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആറുപേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും കൂടുതല്‍ പേരുമായി നേഴ്സിന് സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും കോടഞ്ചേരി മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുറഹിമാന്‍ പറഞ്ഞു. 

ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മൈക്കാവ് അങ്ങാടിയും നേഴ്സിന്റെ വീടും പരിസരവും അണുവിമുക്തമാക്കി. നേഴ്സിന്റെ ഭര്‍ത്താവും ഭര്‍തൃ പിതാവും കൂടുതല്‍ ആളുകളുമായി ഇടപഴകിയിട്ടുണ്ടാവുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. 

കോവിഡ്19 കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന സന്ദേശം

പ്രിയമുള്ളവരെ,
കോറോണ വൈറസ് എന്ന മഹാമാരി ദിനംപ്രതി നമ്മെ ഭയപ്പെടുത്തി കൂടുതൽ കരുത്താർജിക്കുന്ന സാഹജര്യത്തിൽ നമുക്കും കരുതലോടെ മുന്നോട്ട് പൊകെണ്ടതുണ്ട്. 
അത് കൊണ്ട് തന്നെ  ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങളൊട്  നാം പൂർണ്ണ മനസോടെ സഹകരിച്ചേ മതിയാകു. ഇത് വരെ നാം നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമെന്നൊണം ഇതുവരെയും നമ്മുക്ക് യാതൊരുവിധ കേസുകളും റിപ്പോർട്ട് ചെയ്യ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

കൂടരഞ്ഞി പഞ്ചായത്ത് പരിധിയിൽ മറ്റ് പഞ്ചായത്തുകളിൽ നിന്ന് ജോലിക്കെത്തുന്നതും മറ്റു പഞ്ചായത്തുകളിൽ ജോലിക്ക് പൊകുന്നതിനും  നിരോധനം ഏർപ്പെടുത്തി എന്ന രീതിയിലും  ചിലർക്ക് കോവിഡ് സ്ഥിതികരിച്ചു എന്ന രീതിയിലും  പ്രചരിക്കുന്ന വാർത്തകൾ  തീർത്തും  അടിസ്ഥനാരഹിതമാണ് എന്ന് അറിയിക്കട്ടെ,

നമ്മുടെ സമീപ പ്രദേശമായ കോടഞ്ചേരി മൈക്കാവിൽ ഇന്നലെ ഒരാൾക്ക് കോവിഡ് സ്ഥിതികരിക്കുകയും അവരുടെ സമ്പർക്ക പട്ടികയിൽ പലരും ഉൾപ്പെടുകയും ചെയ്യ്ത സഹജര്യത്തിൽ ഇന്ന് ചേർന്ന അടിയന്തര  ഭരണ സമിതി യോഗം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ സ്വീകരിക്കെണ്ട നടപടികൾ ചർച്ച ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിക്കുകയും  ചെയ്യ്തിട്ടുണ്ട്.
ആയതിന്റെ ഭാഗമായി ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർ ദിനംപ്രതിയുള്ള യാത്ര ഒഴുവാക്കി അവരുടെ ജോലി സ്ഥലങ്ങളിൽ തന്നെ താമസിക്കുന്നതിന്റെ സാധ്യത സംബധിച്ച് യോഗം ചർച്ച ചെയ്യുകയും ജില്ല കലക്ടറുടെയും ഡി എം.ഒയുടെയും അനുമതിക്ക് വിധയമായി തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.  അവിശ്വസർവീസിലും ആരോഗ്യ മേഖലയിലും ജോലി ആവിശ്വത്തിനായി പഞ്ചായത്ത് പരിധിയിക്ക് പുറത്ത് പൊകുന്നവർ നാളെ തന്നെ മേൽവിലാസവും ജോലി ചെയ്യുന്ന  സ്ഥാപനത്തിന്റെ പേരും വാർഡ് മെമ്പർമാരെ അറിക്കണം എന്ന് ഓർമപ്പെടുത്തുന്നു.

 കൂടാതെ ഇപ്പോൾ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ അവഗണിച്ച്  ജോലികളിൽ ഏർപ്പെടുന്നവർക്കെതിരെയും  നിസാര കാര്യങ്ങൾക്കായി അങ്ങാടികളിൽ ചുറ്റി കറങ്ങുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുന്നതാണ്. നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന നിയമപ്രകാരം അവിശ്വ സർവീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരും സർക്കാർ ഇളവ് നൽകിയിട്ടുള്ള ജോലി ആവിശ്വാർഥം പൊകുന്നവർക്കും മാത്രമാണ് വീടിനു പുറത്തിറങ്ങാൻ അനുമതിയുള്ളത് എന്നാൽ
ഈ നിയമങ്ങളെ പാടെ അവഗണിച്ച് മറ്റ് പഞ്ചായത്തുകളിൽ ഉള്ളവരും മറ്റും ബന്ധുവീടുകൾ സന്ദർശിക്കുന്നതായും, ജോലിക്കു പൊകുന്നതായും, കാർഷിക ആവിശ്യം എന്ന വ്യാജേന മലയോര മേഖലകളിൽ അന്യ ജില്ലകളിൽ നിന്നു പൊലും ആളുകൾ എത്തിപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടതിനാൽ ഇത്തരക്കെതിരെയും കർശന നടപടികൾ കൈക്കൊള്ളുന്നതാണ് എന്ന് ഇതിനാൽ ഓർമ്മപ്പെടുത്തുന്നു

കടകളിൽ അവിശ്വസാധനങ്ങളും മറ്റും വാങ്ങാൻ എത്തുന്നവർ സുരക്ഷിത അകലം പാലിക്കെണ്ടതും  സാധനങ്ങൾ വാങ്ങി ഉടൻ തന്നെ മടങ്ങിപൊകെണ്ടതുമാണ്
അഞ്ച് മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കുന്ന കടകളുടെ ഉടമകൾക്കെതിരെയും, ഗ്രാമ പഞ്ചായത്ത് നൽകുന്ന ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെയും  കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

ഓർക്കുക നമ്മുടെ കരുതൽ മാത്രമാണ് ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ഏക പരിഹാരം അത് കൊണ്ട് തന്നെ നമ്മുക്ക് കരുതലോടെ മുന്നോട്ട് നിങ്ങാം ഇന്ന് തോന്നുന്ന ചെറിയ പ്രയാസങ്ങൾ നാളെയുടെ നല്ല നാളുകൾക്ക് വേണ്ടിയാണ് എന്ന ചിന്ത നമ്മളിൽ വളർത്തിയെടുക്കാം അതു വഴി നേരിടാം നമുക്ക് ഈ മഹാമാരിയെ

സ്നേഹപൂർവ്വം
സോളി ജോസഫ് പ്രസിഡന്റ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്
Previous Post Next Post
3/TECH/col-right