Trending

പ്രവാസികൾക്ക് പത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം:ഐ.എൻ.എൽ

കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് അവർക്കും കുടുംബത്തിനും ഭാവി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കൊടുവള്ളി ഐ. എൻ. എൽ. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 





ഓൺലൈൻ വീഡിയോ കോൺഫ്രൻസിലൂടെ നടത്തിയ കൺവെൻഷനിൽ പ്രസിഡന്റ്‌ സി. പി. അബ്ദുല്ലകോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. പി. നാസർകോയ തങ്ങൾ, ഒ. പി. ഐ. കോയ, എം. എസ്. മുഹമ്മദ്, സി. പോക്കർ മാസ്റ്റർ, കരീം പുതുപാടി, വഹാബ് മണ്ണിക്കടവ്, ഒ. പി. റഷീദ്, ഒ. പി. സലീം, സക്കരിയ എളേറ്റിൽ, എം. പി. മൊയ്‌ദീൻ, ജാസിർ ആരാമ്പ്രം, റിയാസ് വാവാട്, എൻ. സി. അസീസ്,മജീദ് മാസ്റ്റർ നരിക്കുനി എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right