Trending

പിന്നോക്ക വിഭാഗങ്ങളെ പുരോഗതിയിലേക്ക് കൊണ്ട് വരുന്നതിൽ സീതി സാഹിബ് വലിയ പങ്ക് വഹിച്ചു:എം.എ. റസാഖ് മാസ്റ്റർ

എളേറ്റിൽ :ആരാലും അവഗണിക്കപ്പെട്ട ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവായിരുന്നു സീതിസാഹിബെന്ന് ജില്ലാ മുസ്ലിം ലീഗ് ജന:സെക്രട്ടറി എം എ റസാഖ് മാസ്റ്റർപറഞ്ഞു.കൊടുവള്ളി മണ്ഡലം എസ് .ടി യു കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ച സീതി സാഹിബ്  അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.





എസ് .ടി .യു സ്ഥാപക നേതാവായ സീതിസാഹിബ് ഫാറൂഖ് കോളേജ് സ്ഥാപിക്കുന്നതിലും ചന്ദ്രിക കെട്ടിപ്പെടുക്കുന്നതിലും വലിയ പങ്കാണ് നിർവ്വഹിച്ചതെന്ന് റസാഖ് മാസ്റ്റർ സൂചിപ്പിച്ചു.പ്രസിഡണ്ട് പി.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. 


മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറിടി.കെ മുഹമ്മദ് മാസ്റ്റർ, എസ്.ടി.യു ദേശീയ കമ്മിറ്റി അംഗം അഡ്വ.വേളാട്ട് അഹമ്മദ് , മുഹമ്മദൻസ് മുട്ടാഞ്ചേരി ,വി.കെ കുഞ്ഞായിൻകുട്ടി മാസ്റ്റർ ' സലീം നരിക്കുനി, എ.കെ. അബ്ബാസ് ഹാജി.കെ.കെ ജബ്ബാർ മാസ്റ്റർ, കെ.കെ.ഹംസകുട്ടി, കെ-കെ.മജീദ് ,ഇ. പി .സിദ്ദീഖ് അലി.ശാഫി കച്ചേരിമുക്ക്, ആലിഹാജി, സലീം വി.പി, പ്രസംഗിച്ചു.ജന: സെക്രട്ടറി അഷ്റഫ് കൂടത്തായി സ്വാഗതവും കെ.കെ സലാം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right