Trending

രണ്ടു മാസത്തെ വാടക പൂർണ്ണമായും ഒഴിവാക്കി നൽകി ഓൺലൈൻ മീഡിയ അഡ്മിൻസ് കോഴിക്കോട് (OMAK) ജന:സെക്രട്ടറി

കൂടത്തായി:കൂടത്തായി വ്യാപാരി അംഗത്വമുള്ള പ്രദേശമായ പുറായിലെ കച്ചവട റൂമിന്റെയും ബിൽഡിങ്ങിലെ ക്വോട്ടേഴ്സിൽ താമസിക്കുന്നവർക്കും രണ്ടു മാസത്തെ  വാടക പൂർണ്ണമായും ഒഴിവാക്കി  നൽകി ഓൺലൈൻ മീഡിയ അഡ്മിൻസ് കോഴിക്കോട് (OMAK) ജന:സെക്രട്ടറിയും,വ്യാപാരി വ്യവസായി യൂത്ത് വിംങ്ങ് കൊടുവള്ളി മണ്ഡലം ട്രഷററും കൂടത്തായി യൂണിറ്റ് ട്രഷററും ആയ സത്താർ പുറായിൽ.


കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്നുന്ന ഈ സമയത്ത് നമ്മുടെ പ്രദേശത്തുള്ള ചെറുകിട കച്ചവടക്കാർ ലോക്ക് ഡൗണിൽ കുടുങ്ങി മാസങ്ങളായി കട തുറക്കാൻ കഴിയാതെ
സാമ്പത്തിക നില താറുമാറായിരിക്കുന്നു. മിക്ക സ്ഥാപനങ്ങളിലും  ബിസിനസ്സ് കുറവ് വന്നിട്ടുണ്ട്.ചെറുകിട സ്ഥാപനങ്ങൾക്ക് കരണ്ട് ബില്ല്, ജോലിക്കാരുടെ കൂലി, വാടക, തുടങ്ങി അടിസ്ഥാന ചിലവ് പോലും നിർവഹിച്ചു മുൻപോട്ട് പോവാൻ പറ്റാത്ത സാഹചര്യം ത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്.

കച്ചവടക്കാരെ സംരക്ഷിക്കുക എന്നുള്ളതാണ് വ്യാപാരിനേത്വത്തിലുള്ളവരുടെ കടമ. അതിന് അദ്ദേഹം തയ്യാറായിരിക്കുന്നു.അദ്ദേഹത്തിന്റെ ബിൽഡിങ്ങിൽ കച്ചവടം നടത്തുന്നവർക്കും, ക്വാട്ടോഴ്സിൽ താമസിക്കുന്നവർക്കും ഇത്‌ ആശ്വാസം തന്നെയാണ്.
Previous Post Next Post
3/TECH/col-right