രാജ്യത്ത് ട്രെയിനുകള്‍ മെയ് മൂന്നാം തിയ്യതി വരെ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ. ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകള്‍ മെയ് മൂന്ന് വരെ ഉണ്ടാകില്ലെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചു. മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.
നേരത്തെ ഐ.ആര്‍.സി.ടി.സി ഏപ്രില്‍
15 മുതലുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. ടിക്കറ്റ് ബുക്കിങ്
റെയിൽവെ റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഡ്വാൻസ് ബുക്കിങ്
ഉണ്ടായിരിക്കുന്നതല്ല.
രാജ്യത്ത് 19 ദിവസത്തേക്കാണ് ലോക്ക്ഡൌണ്‍ നീട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:
INDIA