മടവൂർ : മടവൂർ ഗ്രാമപഞ്ചായത്തിലെ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ  95 ക്ലാസ്സ് മുറികളുടെ താക്കോൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന് സ്കൂൾ മാനേജർ പി.കെ.സുലൈമാൻ മാസ്റ്റർ കൈമാറി.

കോവിഡ് വ്യാപനം ശക്തമായ വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന മടവൂർ ഗ്രാപമഞ്ചായത്തിലെ മുഴുവൻ പ്രവാസികൾക്കും ക്വാറന്റയിൻ പീരീയേഡിൽ താമസിക്കുന്നതിന് വേണ്ടിയാണ് സ്കൂൾ കെട്ടിടങ്ങളും, പാചകപ്പുരയും,  10 സ്കൂൾ ബസ്സും അനുബന്ധ സൗകര്യങ്ങളും വിട്ട് നല്കിയത്.


ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി .ഹസീന ടീച്ചർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് ഖാൻ,സിന്ധു മോഹൻ, സക്കീന മുഹമ്മദ് വാർഡ് മെമ്പർമാരായ വി .സി.അബ്ദുൽ ഹമീദ് മാസ്റ്റർ ,റിയാസ് എടത്തിൽ, എ. പി. നസ്തർ, ഷംസിയ മലയിൽ,എ.പി.അബു എന്നിവർ സംബന്ധിച്ചു