Trending

യു.എ.ഇയിൽ മൂന്ന് മരണം കൂടി; 412 പുതിയ രോഗികൾ

യു.എ.ഇയിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 28 ആയി. 412 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മൊത്തം രോഗികളുടെ എണ്ണം 4933 ആയി ഉയർന്നു. 

ഇന്നലെ  81 പേർക്ക് രോഗം പൂർണമായും ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇപ്പോൾ 933 ആയി. 32,000 പേർക്കിടയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ എട്ട് മരണങ്ങളും 435 പുതിയ കേസുകളും; റിയാദിലും മക്കയിലും നൂറിലേറെ കേസുകള്‍; രോഗമുക്തി 84 പേര്‍ക്ക്

സൌദിയില്‍ പുതുതായി 435 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 5369 ആയി. ചികിത്സയിലിരുന്നവരില്‍ ഇന്ന് എട്ട് പേര്‍കൂടി മരിച്ചു. ഇതോടെ ആകെ മരണം 73 ആയി ഉയര്‍ന്നു. 84 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായിട്ടുണ്ട്. അഞ്ച് ദിവസത്തിന് ശേഷം ഏറ്റവും കൂടുതല്‍ രോഗമുക്തി ഇന്നാണ് സ്ഥിരീകരിച്ചത്. ഇന്ന് മരിച്ച എട്ട് പേരും പ്രവാസികളാണ്.

റിയാദിലും മക്കയിലും മദീനയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. മദീനയില്‍ ഇന്ന് നാല് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 29 ആയി. മക്കയില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഇവിടെ 18 ആയി. ജിദ്ദയില്‍ ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 11 ആയി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നഗരങ്ങള്‍ പ്രകാരം ഇങ്ങിനെയാണ്. റിയാദില്‍ 119, മക്ക 111, ദമ്മാം 69, മദീന 50, ജിദ്ദ 46, തബൂക്ക് 4.

സൌദിയില്‍ ആദ്യം അസുഖം സ്ഥിരീകരിച്ച് ലോക്ക് ഡൌണിലായ ഖതീഫില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഒരു കേസുകളും ഇല്ല. ദമ്മാം ജിദ്ദ റിയാദ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന തുടരുന്നതിനാലും നിരവധി പേരുടെ സാന്പിളെടുത്തതിനാലും ഇവയുടെ ഫലം കൂടി ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

ദുബൈയിൽ പാസ്പോർട്ട് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സേവനം ഭാഗികമായി പുനസ്ഥാപിച്ചു. സേവനം പാസ്പോർട്ട് കാലാവധി തീർന്നവർക്കും ഈമാസം തീരുന്നവർക്കും മാത്രം. സേവനം അത്യാവശ്യമുള്ളവർ passport.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ പാസ്പോർട്ടിന്റെ പകർപ്പ് സഹിതം അടിയന്തര സാഹചര്യം അറിയിക്കണം. ഇതനുസരിച്ച് കോൺസുലേറ്റ് അപ്പോയിന്റ്മെന്റ് നൽകും. ഷാർജ കിങ് ഫൈസൽ സ്ട്രീറ്റിലെ എച്ച് എസ് ബി സി ബാങ്കി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബി എൽ എസ് കേന്ദ്രം വഴിയാണ് ഇപ്പോൾ ഭാഗിക പാസ്പോർട്ട് സേവനം നൽകുന്നത്. 
 
ഓൺലൈൻ മുഖേന അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖസഹിതം അപ്പോയിന്റ്മെന്റിൽ പറയുന്ന സമയത്തിന് ഷാർജയിലെ ബി എൽ എസ് കേന്ദ്രത്തിൽ എത്തണം. കാലാവധി തീർന്ന് മൂന്ന് വർഷത്തിനുള്ളിൽ മറ്റ് സാങ്കേതിക തടസങ്ങളില്ലാത പാസ്പാർട്ട് പുതുക്കാമെന്നും കോൺസുലേറ്റ് അറിയിച്ചു.

ഗള്‍ഫില്‍ കോവിഡ് മരണം 119 ആയി

സൗദി അറേബ്യയില്‍ ഇന്ന് എട്ടും ബഹ്റൈനിലും കുവൈത്തിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 119 ആയി. അഞ്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലായി 934 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

സൗദിയിൽ 8 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 73 ആയി. ഏറ്റവും കൂടുതൽ കേസുകളും ഇന്ന് സൗദിയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. 435. ഇതാേടെ സൗദിയിൽ രോഗികളുടെ എണ്ണം 5369 ആയി.

അറുപത് വയസുള്ള സ്വദേശി പൗരനാണ് ബഹ്റൈനിൽ മരിച്ചത്. കുവൈത്തിൽ 79 വയസുള്ള സ്വദേശിനിയും. കോവിഡ് മരണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികളും ഉർൗജിതമാണ്.

ഗൾഫിൽ ഇന്ന് 934 പർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. പതിനാറായിരത്തിനും മുകളിലാണ് മൊത്തം കോവിഡ് രോഗികൾ. എന്നാൽ ഇവരിൽ മൂവായിരത്തോളം പേർക്ക് രോഗവിമുക്തി ലഭിച്ചു എന്നത് പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.

കവൈത്തിലെ മൊത്തം രോഗികളിൽ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്. രോഗികളുടെ എണ്ണം എല്ലാ രാജ്യങ്ങളിലും ക്രമാതീതമായി ഉയരുന്ന പ്രവണത പ്രവാസികൾക്കിടയിലും ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ വ്യാപകമായി നടക്കുന്ന കോവിഡ് ടെസ്റ്റുകളും വർധനക്ക് കാരണമാണെന്ന് അധികൃതർ വിശദീകരിക്കുന്നു.

ഖത്തറില്‍ പുതുതായി 197 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3428 ആയി.39 പേര്‍ കൂടി രോഗവിമുക്തി നേടിയെന്നത് ആശ്വാസകരമാണ്.ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 373 ആയി ഉയര്‍ന്നു.1794 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധന നടത്തിയത്.ഇതുവരെ ആകെ രോഗപരിശോധന നടത്തിയവരുടെ എണ്ണം 52622 ആയി.നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സ്വദേശികളിലും മറ്റ് താമസക്കാരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിൽ ലേബർ ക്യാമ്പുകളിൽ നിന്ന് ആളുകളെ മാറ്റൽ പ്രക്രിയ പുരോഗമിക്കുന്നു. യു..എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളും ലേബർ ക്യാമ്പുകളിൽ രോഗവ്യാപനം തടയാൻ മുൻകരുതൽ നടപടി ശക്തമാക്കി.
യുഎ.ഇയിലുള്ള സന്ദർശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബർ വരെ നീട്ടി. മാർച്ച് ഒന്നിനിപ്പുറം കാലാവധി അവസാനിച്ചവർക്കാണ് ആനുകൂല്യം. 

പുറത്തുള്ള തങ്ങളുടെ എല്ലാ പൗരൻമാരെയും ഉടൻ തിരിച്ചെത്തിക്കാൻ സൗദിയും കുവൈത്ത് നീക്കം ഊർജിതമാക്കി. കൂടുതൽ രാജ്യങ്ങൾ ഗൾഫിൽ കുടുങ്ങി കിടക്കുന്ന തങ്ങളുടെ പൗരൻമാരെ തിരിച്ചു കൊണ്ടുപോകാനും നീക്കമാരംഭിച്ചു.

Previous Post Next Post
3/TECH/col-right