Trending

കോവിഡ് 19: ജി​ല്ലയി​ല്‍ ഇ​ന്നലെ ഒ​രാ​ള്‍​ക്കു കൂ​ടി രോ​ഗ​മു​ക്തി

കോ​ഴി​ക്കോ​ട്:കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഒ​രാ​ള്‍​ക്കു കൂ​ടി രോ​ഗ​മു​ക്തി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ആ​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 13 പേ​രി​ല്‍ ഏ​ഴ് പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​റ് പേ​രാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തു​ട​രു​ന്ന​ത്. ഇ​തു​കൂ​ടാ​തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ല് ഇ​ത​ര ജി​ല്ല​ക്കാ​രി​ല്‍ ര​ണ്ട് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളും ചി​കി​ത്സ​യി​ലു​ണ്ട്.ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍ നേ​ര​ത്തെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ജി​ല്ല​യി​ല്‍ പു​തു​താ​യി 20 പേ​ര്‍ കൂ​ടി ഇ​ന്നലെ നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി. ജ​യ​ശ്രീ അ​റി​യി​ച്ചു.





ഇ​വ​രു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ 17,407 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പു​തു​താ​യി വ​ന്ന 17 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 34 പേ​ര്‍ ആ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മൂ​ന്ന് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ്ജ് ചെ​യ്തു.ഇ​ന്ന​ലെ 17 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 507 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 491 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 474 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 16 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​രു​മാ​യി നി​ല​വി​ലു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.


മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി മെ​ന്റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ 9 പേ​ര്‍​ക്ക് ഇ​ന്ന് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. കൂ​ടാ​തെ മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 117 പേ​ര്‍​ക്ക് ഫോ​ണി​ലൂ​ടെ സേ​വ​നം ന​ല്‍​കി. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 3579 സ​ന്ന​ദ്ധ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 7839 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ബോ​ധ​വ​ലത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര്‍​ന്നു​വ​രു​ന്നു. വാ​ട്‌​സ്ആ​പ്പി​ലൂ​ടേ​യും എ​ന്‍.​എ​ച്ച്.​എം, മാ​സ് മീ​ഡി​യ വിം​ഗ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടേ​യും കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു.
Previous Post Next Post
3/TECH/col-right