Trending

ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു.

എളേറ്റിൽ:ലോക് ഡൗണ്‍ കാലത്ത് ആരും പട്ടിണിയാവരുതെന്ന സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കിഴക്കോത്ത് പഞ്ചായത് പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു.


കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ ഖത്തര്‍ കെ.എം.സി.സി. കൊടുവളളി മണ്ഡലം ട്രഷറർ സുഹൈല്‍ എളേറ്റിലിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.


ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ.ഗഫൂർ മാസ്റ്റർ,പതിനേഴാം വാര്‍ഡ് ലീഗ് പ്രസിഡണ്ട് എം.ആലിമാസ്റ്റര്‍,ട്രഷറർ എ.കെ.റഫീഖ് എളേറ്റിൽ,കെ.എം.സി.സി നേതാവ് തറോല്‍ ബഷീർ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right