നരിക്കുനി ഗ്രാമ പഞ്ചായത്തിൽ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒന്നും ഇല്ല എങ്കിലും വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ദുഖകരമാണ്.കോവിഡ് - 19 ൻ്റെ വ്യാപനവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ തിരികെ എത്തുന്ന മുറയ്ക്ക് അവരുടെ ക്വാറൻറയിൻ കാലാവധിയിൽ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന് പഞ്ചായത്തിൻ്റെ ഭാഗത്തു നിന്ന് ഉചിതമായ നടപടികൾ ഉണ്ടാകുന്നതാണെന്ന് പ്രസിഡണ്ട് അഡ്വ: പി.കെ.വബിത അറിയിച്ചു.
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് അരുടെ ഐസൊലേഷൻ കാലയളവിൽ അവരുടെ താമസം, ചികിത്സ, ഭക്ഷണം എന്നിവയിൽ പഞ്ചായത്ത് ആവശ്യമായ കരുതലുകൾ എടുക്കുമെന്നും അതിനു വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രസ്തുത വിഷയത്തിൽ പ്രവാസികളും കുടുംബാംഗങ്ങളും ആശങ്കപ്പെടേണ്ടതില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Tags:
NARIKKUNI