മടവൂർ: സർക്കാർ പദ്ധതികൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കിയും തനത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയും മടവൂർ ഗ്രാമപഞ്ചായത്തിനെ കോവിഡ് രഹിത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ നടന്നുവരികയാണ്.ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർ,വയോജനങ്ങൾ, ആരോഗ്യ പ്രശ്നമുള്ളവർ എന്നിവർക്ക് കോവിഡ് വരില്ല എന്ന് ഉറപ്പു വരുത്തുന്നതിനായി പ്രത്യേക പദ്ധതിയൊരുക്കി പ്രാഥമിക പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഇതിനായി ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ചെയർമാനായി പഞ്ചായത്ത്തല ഹെൽപ്പ് ഡെസ്ക്ക് രൂപികരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വാർഡ്തലങ്ങളിൽ മെമ്പർമാരുടെ അധ്യക്ഷതയിൽ ഭിന്നശേഷിക്കാർ, 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ എല്ലാ പ്രായത്തിലുമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, എല്ലാ പ്രായത്തിലുമുള്ള രോഗ പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭണികൾ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ ബന്ധപെടുവാനുള്ള വിവരങ്ങൾ ശേഖരിക്കുകയും വേണ്ടുന്ന സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ക്രമികരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആവശ്യമെങ്കിൽ കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധം സ്ഥാപിക്കുന്നതിന്തള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ഇതിനായി സന്നദ്ധ പ്രവർത്തകരുടെ സേവനവുംസജ്ജമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വിളിക്കുന്നതിനും ഏതെങ്കിലും വിധത്തിലുള്ള സേവനങ്ങൾ ആവശ്യമായി വന്നാൽ വിളിക്കാവുന്ന വാട്സ്ആപ്പ് നമ്പറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരും, വയോജനങ്ങളും ആരോഗ്യ പ്രശ്നമുള്ളവരും കുട്ടികളും പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും
അടിയന്തിര സാഹചര്യങ്ങളിൽ 94976 50934, 9496166319, 9539955792 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സർക്കാർ നിർദ്ദേശത്തിനനുസരിച്ച് ഗ്രാമപഞ്ചായത്തിലേക്ക് എത്തുന്ന പ്രവാസികളെയടക്കം നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സ്ഥാപനങ്ങളും സൗകര്യങ്ങളും ഒരുക്കാൻ ഗ്രാമപഞ്ചായത്ത് നടപടികൾ സ്വീകരിച്ചതായും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്കജാക്ഷൻ അറിയിച്ചു.

Tags:
MADAVOOR