Trending

കോഴിയിറച്ചി 100 ൽ നിന്ന് 170 ആയി; പോരെന്ന് വ്യാപാരികൾ;

കോഴിക്കോട് : ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലനിയന്ത്രണം കോഴി വ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്നു. കോഴിവില ഏകീകരണത്തിന്റെ അടിസ്ഥാനത്തില്‍ 1 കിലോ കോഴി ഇറച്ചിക്ക് നിശ്ചയിച്ചത് 170 രൂപയാണ്.
 

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന കോഴിയുടെ വില ദിനംപ്രതി 10 രൂപ കണ്ട് വദ്ധിക്കുകയാണ്. ഇന്നത്തെ വിലനിലവാരമനുസരിച്ച്‌ 1 കിലോ കോഴി ഇറച്ചിക്ക് 162 രൂപ സ്ഥാപനത്തില്‍ എത്തുമ്ബോള്‍ വരും. കൂടാതെ വാടക, തൊഴിലാളികളുടെ കൂലി, മറ്റു അനുബന്ധ ചെലവുകള്‍ കൂടിയാകുമ്ബോള്‍ വില 190 രൂപയോളം വരുമെന്ന് വ്യാപാരികള്‍ പറയുന്നു. 

പ്രതിസന്ധി മറികടക്കാന്‍ ഇന്നലെ ഡെപ്യൂട്ടി കലക്ടറുമായി കേരള സംസ്ഥാന ചിക്കന്‍ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു.എന്നാല്‍ 170 രൂപ എന്നുള്ളത് മാറ്റം വരുത്തുകയില്ലന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.അതേസമയം കേരള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള പൗല്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കോഴിയിറച്ചിയുടെ ഇന്നത്തെ വില 173 രൂപയാണ്. 

തമിഴ്‌നാട്ടില്‍ നിന്നു വരുന്ന നാലു മുതല്‍ അഞ്ച് കിലോ വരെ തൂക്കമുള്ള ഗുണനിലവാരമില്ലാത്ത പാരന്റ് കോഴികള്‍ ചില കച്ചവടക്കാര്‍ വില കുറച്ച്‌ വില്‍ക്കുന്നതായും പറയപ്പെടുന്നു.പക്ഷിപ്പനിയില്‍ കേരളത്തിലെ ഫാമുകളില്‍ കോഴികള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുകയും കൂട്ടത്തോടെ നശിപ്പിക്കുകയും ചെയ്തിരുന്നു.കേരളത്തിലെ കോഴി കൃഷി വഴിമുട്ടിയതിന് ഒരു കാരണം ഇതാണ്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ കോഴി കേരളത്തില്‍ എത്തുന്നത്. ജില്ലാ ഭരണകൂടം തീരുമാനിച്ച വിലയുടെ അടിസ്ഥാനത്തില്‍ വില്‍പന നടത്താന്‍ സാധിക്കാത്തതിനാല്‍ കോഴിക്കടകള്‍ അടഞ്ഞുകിടക്കുകയാണ്. പഴയ സ്‌റ്റോക്ക് ഉള്ള വ്യാപാരികള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ചിക്കന്‍വ്യാപാര സമിതി ഭാരവാഹി  പറഞ്ഞു.
Previous Post Next Post
3/TECH/col-right