Trending

വീട്ടില്‍ പൂഴ്ത്തിവെച്ച ഭക്ഷ്യ ധാന്യങ്ങള്‍ പിടിച്ചെടുത്തു.

കൊടുവള്ളിയില്‍ വ്യാപാരിയുടെ വീട്ടില്‍ പൂഴ്ത്തിവെച്ച ഭക്ഷ്യ ധാന്യങ്ങള്‍ പിടിച്ചെടുത്തു.വിജിലന്‍സ് എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിജിലന്‍സും താലൂക്ക് സപ്ലൈ ഓഫീസറും ചേര്‍ന്നാണ് പരിശോധന നടത്തിയത്. 55 ചാക്കോളം ഭക്ഷ്യ ധാന്യങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.


കൊടുവള്ളി മാര്‍ക്കറ്റിലെ കല്ലിടുക്കില്‍ സ്റ്റോര്‍ ഉടമ ഇബ്രാഹീമിന്റെ വീട്ടില്‍ നിന്നാണ് വിജിലന്‍സും താലൂക്ക് സപ്ലൈ ഓഫീസറും ചേര്‍ന്ന് 55 ചാക്കോളം ഭക്ഷ്യ ധാന്യങ്ങള്‍ പിടിച്ചെടുത്തത്. 


വിജിലന്‍സ് സെപെഷ്യല്‍ സെല്‍ എസ് പി. എസ് ശശധരന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി പ്രമോദ്, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എന്‍ ഗണേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. 

അന്‍പത് ചാക്ക് അരി, പഞ്ചസാര, ഉഴുന്ന് എന്നിവയും അഞ്ച് ചാക്ക് ശര്‍ക്കരയും പിടിച്ചെടുത്തു. ഭക്ഷ്യ ധാന്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍്ട്ട് നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.

കടയില്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഇവ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നുവെന്നാണ് കടയുടമയുടെ വിശദീകരണം.ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാവാമെന്ന സൂചനയെ തുടര്‍ന്ന് കൂടുതല്‍ സ്‌റ്റോക്ക് എടുത്ത് സൂക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന.
Previous Post Next Post
3/TECH/col-right