Trending

ക​രി​പ്പൂ​ർ റ​ണ്‍​വേ ഭാ​ഗി​ക​മാ​യി തു​റ​ന്നു:പ്ര​ള​യ​ത്തി​നു ശേ​ഷം വീ​ണ്ടും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ച്ച് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം.

കൊ​ണ്ടോ​ട്ടി:​ ആ​ഭ്യ​ന്ത​ര,അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് അ​ട​ച്ച ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ ഇ​ന്ന​ലെ ഭാ​ഗി​ക​മാ​യി തു​റ​ന്നു.അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് പ​റ​ന്നി​റ​ങ്ങാ​നാ​യാ​ണി​ത്. 14വ​രെ ഭാ​ഗി​ക​മാ​യി തു​റ​ക്കും.


പ്ര​ള​യ​ത്തി​നു ശേ​ഷം വീ​ണ്ടും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ച്ച് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം.കോ​വി​ഡ്- 19 നെ ​തു​ട​ർ​ന്നു വി​മാ​ന​ത്താ​വ​ളം നി​ല​കൊ​ള്ളു​ന്ന പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​നു അ​ഞ്ചു​ല​ക്ഷ​വും വി​മാ​ന​ത്താ​വ​ള റോ​ഡ് അ​ട​ക്കം ഉ​ൾ​ക്കൊ​ള്ളു​ന്ന കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യ്ക്ക് പ​ത്തു​ല​ക്ഷ​വും ഉ​ൾ​പ്പെ​ടെ 15 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ന​ൽ​കു​ക.

സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ സ​ഹാ​യം. കൊ​റോ​ണ​യു​ടെ ഭാ​ഗ​മാ​യി അ​ണി​ന​ശീ​ക​ര​ണ​ത്തി​നും സാ​മൂ​ഹി​ക അ​ടു​ക്ക​ള​യ്ക്കു​മാ​ണ് തു​ക ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്ത് മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം.പ്ര​ള​യ​കാ​ല​ത്തും അ​ഥോ​റി​റ്റി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു. കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കാ​ൻ​സ​ർ ചി​കി​ൽ​സ​യ്ക്കാ​യി ല​ക്ഷ​ങ്ങ​ളു​ടെ കെ​ട്ടി​ടം അ​ഥോ​റി​റ്റി പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ണ്ട്.
Previous Post Next Post
3/TECH/col-right