Trending

കോഴിക്കോട് ജി​ല്ല​യി​ല്‍ 20,135 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​ഴി​ക്കോ​ട് : കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോഴിക്കോട് ജി​ല്ല​യി​ല്‍ ആ​കെ 20,135 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.ജ​യ​ശ്രീ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ്-19 ട്രാ​ക്ക​ര്‍ വെ​ബ് പോ​ര്‍​ട്ട​ല്‍ വ​ഴി കീ​ഴ്സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ചേ​ര്‍​ത്ത​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ക​ണ​ക്ക്.മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പോ​യി തി​രി​ച്ചു​വ​ന്ന​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍. 





ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന മൂ​ന്ന് പേ​ര്‍ ഉ​ള്‍​പ്പെ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 22 പേ​രാ​ണ് ആ​കെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ മൂ​ന്ന് സ്ര​വ​സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 246 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 240 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചു. 231 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 


ആ​കെ ഒ​ന്‍​പ​ത് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ ആ​റ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും മൂ​ന്ന് ഇ​ത​ര ജി​ല്ല​ക്കാ​രു​മാ​ണ്. ഇ​നി ആ​റ് പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.കോ​വി​ഡ്-19 ജാ​ഗ്ര​ത പോ​ര്‍​ട്ട​ല്‍ വ​ഴി രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള​ള​വ​ര്‍​ക്കാ​യി ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​നം ബ്ലോ​ക്ക് ത​ല​ത്തി​ല്‍ സ​ജ്ജ​മ​മാ​ക്കി​യ​താ​യി ഡി​എം​ഒ അ​റി​യി​ച്ചു. 

മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ​പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ മെ​ന്റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ 31 പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി.
Previous Post Next Post
3/TECH/col-right