Trending

സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരെ കുറക്കാം; യു.എ.ഇ തൊഴിൽ മന്ത്രാലയം

സ്വകാര്യസ്ഥാപനങ്ങൾക്ക് ജീവനക്കാരെ വെട്ടികുറക്കാനും, തൊഴിലാളികളുടെ ശമ്പളത്തിൽ മാറ്റം വരുത്താനും യു എ ഇ തൊഴിൽമന്ത്രാലയം അനുമതി നൽകി. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളെ മറി കടക്കാനാണ് തീരുമാനം.യു എ ഇ തൊഴിൽമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധികമുള്ള തൊഴിലാളികളുടെ പേര് വിവരങ്ങൾ വെർച്ച്വൽ ജോബ് മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത് അവരെ ജോലിയിൽ നിന്ന് ഒഴിവാക്കാം. 

ജീവനക്കാർക്ക് മറ്റിടങ്ങളിൽ ജോലി ലഭിക്കുന്നതിനാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നത്. അല്ലാത്ത പക്ഷം, തൊഴിൽ കരാറിൽ മാറ്റം വരുത്തി ജീവനക്കാരുടെ ശമ്പളം താൽകാലികമായോ, സ്ഥിരമായോ വെട്ടിച്ചുരുക്കാന്‍ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ഇത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം.

ശമ്പളത്തോട് കൂടിയുള്ള അവധി നൽകിയോ, അല്ലാതെയോ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകാം. വെട്ടികുറച്ച ജീവനക്കാർ രാജ്യത്ത് തുടരുന്ന് വരെയോ അവർക്ക് മറ്റൊരു ജോലി ലഭിക്കുന്നത് വരെയോ ശമ്പളം നൽകുന്നില്ലെങ്കിലും അവരുടെ താമസം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ഈമാസം 26 മുതലാണ് തൊഴിൽ മന്ത്രി നാസർ താനി അൽഹംലി പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. പ്രവാസി ജീവനക്കാർക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകമാവുക. സ്വദേശി ജീവനക്കാർക്ക് ബാധകമല്ല.

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങിനെയാണ്.

1. സ്വകാര്യ മേഖലയില്‍ റിമോട്ട് വര്‍ക്ക് സിസ്റ്റം സജ്ജമാക്കാം.

2. ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കാം.

3. അവര്‍ക്ക് ശമ്പളമില്ലാത്ത അവധിയും നല്‍കാം.

4. നിശ്ചിത കാലയളവില്‍ ശമ്പളം താല്‍ക്കാലികമായി കുറയ്ക്കാം.

5. ശമ്പളം സ്ഥിരമായും വെട്ടികുറയ്ക്കാം.
Previous Post Next Post
3/TECH/col-right