യു.എ.ഇ.യിൽ ആറ് ഇന്ത്യക്കാരടക്കം 50 പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 248 ആയി. കോവിഡ് 19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി ഉയർന്നു. ഇന്നലെ നാലുപേർ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗവിമുക്തി നേടിയവർ 45 ആയി.
കോവിഡ് ബാധിച്ച വിവരം മറച്ചുവെക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇയുടെ മുന്നറിയിപ്പ്
കോവിഡ്
ബാധിച്ച വിവരം മറച്ചുവെക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന്
യു.എ.ഇയുടെ മുന്നറിയിപ്പ്. പകർച്ച രോഗങ്ങൾ നിയന്ത്രിക്കുന്നതിന് 2014ൽ
പുറത്തിറക്കിയ ഫെഡറൽ നിയമത്തിൽ കോവിഡ് 19 കൂടി ഉൾപ്പെടുത്താനും യു.എ.ഇ
തീരുമാനിച്ചു.
യു.എ.ഇ നീതിന്യായ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ച വ്യാധികൾ തടയുന്നതിനുള്ള സർക്കാർ നടപടികളെ ശക്തിപ്പെടുത്തുന്നതാണ് തീരുമാനം. തടവു ശിക്ഷയും 50,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ.
അസുഖമുള്ള, അസുഖമുണ്ടെന്ന് സംശയിക്കുന്ന ആളുകളെ കുറിച്ച് വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ഫാർമസി ടെക്നീഷ്യൻമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും നിയമം ബാധകമായിരിക്കും. മരണങ്ങൾ പകർച്ച രോഗം മൂലമാണെന്ന് കരുതുന്നുവെങ്കിൽ അക്കാര്യവും അധികൃതരെ അറിയിക്കണം.
രോഗമുള്ള ഒരാൾ തങ്ങളുടെ വാഹനത്തിൽ യാത്ര ചെയ്തു എന്നറിഞ്ഞാൽ അക്കാര്യവും അറിയിക്കണം. വിമാനം, കപ്പൽ തുടങ്ങി ഏതൊരു വാഹനമാണെങ്കിലും നിയമം ബാധകമാണ്. സഹപ്രവർത്തകർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയാൽ ഇൗ വിവരവും 24 മണിക്കൂറിനകം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണം. ആരോഗ്യകേന്ദ്രങ്ങളിലേക്കല്ലാതെ മറ്റെവിടേക്കെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതിയില്ലാതെ യാത്ര ചെയ്താൽ അര ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.

വിസിറ്റ് വിസക്കാർക്ക് യു എ ഇയിൽ തുടരാം
കോവിഡ് ബാധയെ തുടർന്നുണ്ടായ യാത്രാവിലക്ക് കാരണം യു എ ഇയിൽ കുടുങ്ങിയ സന്ദർശകവിസക്കാർക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നൽകും. യു.എ.ഇ ഫെഡറൽ അതോറിറ്റിയുടേതാണ് തീരുമാനം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അതോറിറ്റി അറിയിച്ചു.
വിസ കാലാവധി
തീരുന്നതിന് തൊട്ടുമുമ്പ് യാത്രാവിലക്കും വിമാനവിലക്കും നിലവിൽ വന്നതിനാൽ
നൂറുകണക്കിന് പ്രവാസികളാണ് യു എ ഇയിൽ കുടുങ്ങിപോയത്. ഇവർക്ക് വലിയ
ആശ്വാസമാകുന്നതാണ് തീരുമാനം.
Tags:
INTERNATIONAL