കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5 ആയി.കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ബ്രസീലിൽ നിന്നും ദില്ലി വഴിയാണ് കോഴിക്കോട് എത്തിയത്.
ബ്രസീലിൽ നിന്ന് യാത്ര ആരംഭിച്ചു ദുബായ് വഴി 21ന് രാവിലെ 8 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇയാൾ ഒരു ദിവസം വിമാനത്താവളത്തിൽ തങ്ങിയ ശേഷം പിറ്റേദിവസം (22.03.2020) ന് രാവിലെ 8.20 നുള്ള എയർ ഇന്ത്യയുടെ AI 425 (ദില്ലി-കരിപ്പൂർ) വിമാനത്തിൽ രാവിലെ 11.30ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
എയർപോർട്ടിലെ മെഡിക്കൽ പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.രോഗം സ്ഥിരീകരിച്ച ഒരു കാസർഗോഡ് സ്വദേശി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലുണ്ട്.

Tags:
KOZHIKODE