എളേറ്റിൽ:അവശ്യസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി നാട്ടുകാർ പറയുന്നു.ഒരു സാധനത്തിന് തന്നെ പല കടകളിലും വ്യത്യസ്ത വിലയും,കൂടാതെ മണിക്കൂറുകളിൽ വിലയിൽ വ്യത്യാസം വരുത്തുന്നു എന്നുമാണ് നാട്ടുകാർ പറയുന്നത്.


കഴിഞ്ഞ ദിവസം കൂടത്തായിലെ  ഒരു സ്ഥാപനത്തിനെതിരെ നാട്ടുകാർ രംഗത്തെത്തിയത്തിയതിനെ തുടർന്ന്  താമരശ്ശേരി പോലീസെത്തി കട ഉടമയെ താക്കീത് ചെയ്തിരുന്നു.
 


ഈ പ്രത്യേക സാഹചര്യത്തിൽ വില കൂട്ടി  വിൽക്കുന്ന സ്ഥാപനത്തിനെതിരെ നാട്ടുകാർക്ക് ഇത്തരം പരാതി ഉണ്ടാവുകയാണെങ്കിൽ അറിയിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.