Trending

കുവൈത്തിൽ കൊറോണ വൈറസ് നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി

കുവൈറ്റ് സിറ്റി :കുവൈത്തിൽ കൊറോണ വൈറസ് നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി ഡോ: ബാസൽ അല്‍ സബ പ്രസ്താവിച്ചു. രാജ്യത്ത് ഇതുവരെയായി 189 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 


30 പേർ പൂർണമായും രോഗ വിമുക്തരായി. 10 പേർ ചികിത്സ പൂർത്തിയാക്കി ഉടൻ ആശുപത്രികൾ വിടാൻ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം  അറിയിച്ചു.ഫെബ്രുവരി 24 ന് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ വൈറസ് നിയന്ത്രണ വിധേയമായെന്ന വിലയിരുത്തൽ ഉണ്ടായത്.

അണുബാധിതരുമായി ബന്ധപ്പെട്ട കേസുകൾ മന്ത്രാലയം ദിവസേന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പകർച്ചവ്യാധി ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രതിസന്ധി രൂക്ഷമാകാനും അതിന് ശേഷം അണുബാധകളുടെ എണ്ണം മന്ദഗതിയിലാകാമെന്നും ഡോ: ബാസൽ അല്‍ സബ പറഞ്ഞു.വൈറസ് ചികിത്സക്ക് ആവശ്യമായ മലേറിയ, എച്ച്ഐഡി മരുന്നുകൾ രാജ്യത്ത് ആവശ്യത്തിന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Previous Post Next Post
3/TECH/col-right