Trending

നീ സൂക്ഷിച്ചോ ഇവിടെ കാസർക്കോട്‌ ആവർത്തിക്കാൻ സാധ്യതയുണ്ട്‌

എളേറ്റിൽ: ഇന്നു(21-03-2020) മഗ്രിബിനു ശേഷം എന്റെ ഒരു സുഹൃത്ത്‌ ഒരു അത്യാവശ്യത്തിനു കോടഞ്ചേരിയിൽ നിന്നും എന്നെ കാണാൻ വന്നിരുന്നു.. എളേറ്റിൽ വട്ടോളി അങ്ങാടിയിൽ വെച്ചാണു ഞങ്ങൾ കണ്ടത്‌... അവിടെയുള്ള തിരക്ക്‌ അവനെ അത്ഭുതപ്പെടുത്തി.. 





അവരുടെ നാട്ടിൽ ആരും പുറത്തിറങ്ങുന്നില്ലത്രേ... ഇവിടെ പെരുന്നാൾ തിരക്ക്‌... ആളുകൾ വെറുതെ കൂട്ടം കൂടി നിൽക്കുന്നു..ഷോപ്പുകളിലൊക്കെ പൊരിഞ്ഞ തിരക്ക്‌...ആരും ഒന്നും ഗൗനിക്കുന്നില്ല... നമ്മുടെ ചെറുപ്പക്കാരൊക്കെ കൂട്ടം കൂടി നിൽക്കുന്നു... അതിൽ ചിലരൊക്കെ ഈ ഗ്രൂപ്പിലുള്ളവർ തന്നെ... ഞങ്ങൾ ജോഷിയുടെ ഹോസ്പിറ്റലിന്റടുത്തുനിന്നാണു സംസാരിച്ചത്‌.. 


അവിടെ നടക്കുന്ന ചർച്ച ഗൾഫിൽ നിന്നും വന്ന നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ ഇന്നും അങ്ങാടിയിൽ വന്നതിനെ കുറിച്ചാണു..അവരിൽ പലരും ഇന്ന് ഈ ഗ്രൂപ്പിൽ പറഞ്ഞവരോ ഈ ഗ്രൂപ്പിലെ സജീവ അംഗങ്ങളുടെ കുടുംബത്തിലുള്ളവരോ ആണെന്നു എനിക്ക്‌ മനസ്സിലായി..

ഇതൊക്കെ കണ്ട്‌ പേടിച്ച അവൻ പെട്ടെന്നു തന്നെ തിരിച്ചു പോയി...പോകാൻ നേരം അവൻ എന്നോടു പറഞ്ഞ വാക്കാണു ഇതിവിടെ കുറിക്കാൻ കാരണം

നീ സൂക്ഷിച്ചോ ഇവിടെ കാസർക്കോട്‌ ആവർത്തിക്കാൻ സാധ്യതയുണ്ട്‌


ഞാനൊന്നു ഞെട്ടി..പ്രിയരെ എന്താണു നമ്മൾ ഇതിനെ ഗൗരവമായി കാണാത്തത്‌? നമ്മൾ സ്വയം ക്ഷണിച്ചു വരുത്തുകയാണോ അപകടം..?ദിനം പ്രതി എണ്ണം കൂടുന്നത്‌ നിങ്ങൾ കാണുന്നില്ലേ? ഇനിയും പഠിച്ചില്ലെങ്കിൽ എന്നാണു നമ്മൾ പഠിക്കുക?


 നമ്മുടെ നാട്ടിലെ ആർക്കെങ്കിലും ഒന്നു പോസിറ്റീവ്‌ ആയാൽ തീരും നമ്മുടെ തിരക്കും ഓട്ടവും... വരാതിരിക്കട്ടെ ആർക്കും...അതിനായി പ്രാർത്ഥിക്കാം ..

ഷാഹിദ് എളേറ്റിൽ
Previous Post Next Post
3/TECH/col-right