ലോകമൊട്ടാകെ കോവിഡ് 19നെതിരെ പോരാടുകയാണ്. സാമ്പത്തികമായും സാങ്കേതികമായും മികച്ച രാജ്യങ്ങൾ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.കേരളത്തിലും സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവർത്തകരും കൊറോണ പകരുന്നത് തടയുന്നതിനുള്ള ഭഗീരഥപ്രയത്നത്തിലാണ്.
എന്നാൽ ഇത് ഫലപ്രദമാവണമെങ്കിൽ പൊതുജനങ്ങൾ ശ്രദ്ധിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്തേ പറ്റൂ.കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ആൾക്കാർ ഇപ്പോൾ ബോധവാൻമാരാണ്.
എന്നാൽ നമ്മുടെ നാട്ടുകാർക്കിതെന്ത് പറ്റി? ഞങ്ങൾക്കിതൊന്നും വരില്ലെന്ന തോന്നലാണോ?ഏത് സമയത്തും ജനങ്ങൾഅങ്ങാടിയിലാണ്. തിരക്കൊഴിഞ്ഞ നേരമില്ല.അത്യാവശ്യ സാധന സാമഗികൾ വാങ്ങാനുള്ള തിരക്കല്ല ഇവിടെ കാണുന്നത്. എല്ലാവരും അങ്ങാടിയിൽ കറങ്ങി നടക്കുകയാണ്.
ഒരാളുടെ അശ്രദ്ധ അയാൾക്ക് മാത്രമല്ല, കുടുംബത്തിനും സമൂഹത്തിനുമെല്ലാം വലിയ വിപത്താണ് വരുത്തി വെക്കുന്നത്. പെട്ടു കഴിഞ്ഞാൽ പെട്ടെന്ന് പുറത്ത് കടക്കാൻ കഴിയില്ല.മറക്കേണ്ട അങ്ങാടിയും ചന്തയും കച്ചവടവുമെല്ലാം അവിടെത്തന്നെയുണ്ടാവും. ഇറച്ചിയും മീനും പഴങ്ങളുമെല്ലാം വീണ്ടും കിട്ടും. "ജീവൻ" അത് തിരിച്ച് കിട്ടില്ല.
കുടുംബത്തെ ഓർത്ത്, സമൂഹത്തെ ഓർത്ത്, ദയവായി ജാഗ്രത പാലിക്കുക.
ഇങ്ങിനെ പോയാൽ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം.
ഒന്നു കൂടെ ഉണർത്തുകയാണ് അകലം പാലിക്കുക
കരുതുക കൂട്ടം കൂടി നിൽക്കാതെ അകലം പാലിക്കുക

Tags:
ELETTIL NEWS