എളേറ്റിൽ:കോവിഡ് 19
പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തുന്ന ബ്രേക്ക് ദ് ചെയിൻ
ക്യാമ്പയിന്റെ ഭാഗമായി എളേറ്റിൽ വട്ടോളി അങ്ങാടിയിൽ വാഷ് ബേസിനും,ലിക്യുഡ് സോപ്പും സ്ഥാപിച്ചു.ക്യാമ്പയിൻ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ,ഡോ:ജോഷി ജോൺ എന്നിവർ നിർവഹിച്ചു.
യാത്രക്കാർക്കും,അക്ഷയ, ആശുപത്രി എന്നിവയിലേക്ക് വരുന്നവർക്കും, വിദ്യാർത്ഥികൾക്കും,ഓട്ടോ തൊഴിലാളികൾക്കും, കച്ചവടക്കാർക്കും, പൊതുജനങ്ങൾക്കും ഉപകാരപ്രദമാവുന്ന വിധത്തിൽ കൈകൾ കഴുകാൻ അങ്ങാടിയിലെ വിവിധ സ്ഥലങ്ങളിൽ വാഷ് ബേസിനും,ലിക്യുഡ് സോപ്പും സ്ഥാപിച്ചിട്ടുണ്ട്.
നമ്മുടെ നാടിനെ കോവിഡ് 19 വൈറസ് മുക്തമാക്കാൻ എല്ലാവരും ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണ്.കൂടാതെ അങ്ങാടികളിൽ ആളുകൾ കൂട്ടം കൂടാതെയും,വിദേശത്തു നിന്ന് വന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞു കൊണ്ടും നമുക്ക് ഈ ക്യാമ്പയിൻ വിജയിപ്പിക്കാം.

Tags:
ELETTIL NEWS