Trending

കോവിഡ് 19 ജാഗ്രത:എളേറ്റിൽ വട്ടോളിയിലെ ടർഫ് അടച്ചു.

എളേറ്റിൽ: കോവിഡ് 19 ജാഗ്രത നിർദ്ദേശത്തിന്റ ഭാഗമായി എളേറ്റിൽ വട്ടോളിയിൽ പ്രവർത്തിക്കുന്ന ടർഫ് കിഴക്കോത്ത് പഞ്ചായത്ത് ആരോഗ്യ വിഭാഗവും,കൊടുവള്ളി പോലീസും നിർദേശിച്ചതിനെതുടർന്നാണ് താൽകാലികമായി അടച്ചത്.

പല സ്ഥലങ്ങളിലും ടർഫുകളിൽ വിദേശത്ത് നിന്ന് വന്നു നിരീക്ഷണത്തിൽ കഴിയേണ്ട പലരും കളിക്കാൻ എത്തുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർമാരും എല്ലാ കളിസ്ഥലങ്ങളും അടക്കാൻ ഉത്തരവിട്ടിരുന്നു .
 

വിദേശത്തു നിന്ന് വന്നവർ നിർബന്ധമായും നിരീക്ഷത്തിൽ വീട്ടിൽ കഴിയണമെന്നും,ഒരു കാരണവശാലും പുറത്തിറങ്ങാനോ, മറ്റുള്ളവരുമായി സമ്പർക്കം പുലർത്താനോ പാടില്ലെന്ന് കിഴക്കോത്ത് PHC ഡോ: ഹൈഫ മൊയ്‌തീൻ അറിയിച്ചു.

നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൊടുവള്ളി പോലീസ് അറിയിച്ചു.
Previous Post Next Post
3/TECH/col-right