Trending

⭕ശ്രദ്ധിക്കുക: ഇന്ന് 20.03.20 വെള്ളിയാഴ്ച്ച ജുമുഅ നമസ്കാര സമയ ക്രമീകരണം

എളേറ്റിൽ വട്ടോളിയിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികളിൽ ജുമാ നിസ്ക്കാരം ബാങ്ക് കൊടുത്ത ഉടനെ 15 മിനിറ്റ് കൊണ്ട്  അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

🕌എളേറ്റിൽ ജുമാ മസ്ജിദ്
🕌എളേറ്റിൽ മർകസ് വാലി മസ്ജിദ്
🕌എളേറ്റിൽ മസ്ജിദുൽ മുജാഹിദീൻ.
🕌എളേറ്റിൽ മസ്ജിദുസ്സലാം
🕌കാഞ്ഞിരമുക്ക് ജുമാ മസ്ജിദ്
🕌ചോലയിൽ ജുമാമസ്ജിദ്
🕌മൂർഖൻകുണ്ട് ജുമാ മസ്ജിദ്
🕌പാലങ്ങാട് ജുമാമസ്ജിദ്
🕌കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ്
🕌പന്നിക്കോട്ടൂർ ജുമാമസ്ജിദ്
🕌എളേറ്റിൽ ന്യൂ ജുമാമസ്ജിദ്
🕌ചളിക്കോട് ജുമാ മസ്ജിദ്.
പ്രത്യേക സാഹചര്യത്തിൽ ഇന്ന് ചളിക്കോട് ആവുപ്പാട് പള്ളിയിൽ ജുമുഅ ഉണ്ടാകുന്നതാണ്.






ഇന്നത്തെ ജുമുഅക്കും മറ്റു ജമാഅത്തുകൾക്കും വരുന്നവരോട്.
 

ഈ സുപ്രധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക.
(വാട്സ്ആപ്പ് ഉപയോഗിക്കാത്തവരെ ഈ വിവരം അറിയിക്കുക)

വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ആരോഗ്യ വകുപ്പും  നേതൃത്വവും നിർദേശിച്ചത് അനുസരിച്ച് പള്ളിയുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങൾ ചെയ്യാൻ നാം നിർബന്ധിതരാണ്

1- പള്ളിയിലെത്തുന്നവര്‍ വീട്ടില്‍ നിന്നും വുളു എടുത്ത് വരിക.

2- പള്ളിയിലെത്തിയാൽ സ്വഫായി ഇരിക്കുക ,മുഖാമുഖം ഇരിക്കലും അടുത്ത് നിന്ന് സംസാരിക്കലും ഒഴിവാക്കുക

3- ചുമ, പനി പോലുള്ള അസുഖമുള്ളവർ വീട്ടില്‍ ളുഹര്‍ നിസ്കരിക്കുക.
(പള്ളിയിലേക്ക് വരരുത്!).

4- സുജൂദ് ചെയ്യുന്ന ഭാഗത്ത് ഉപയോഗിക്കാനായി മുസ്വല്ല, ടവ്വല്‍ ,ന്യൂസ് പേപ്പർ പോലുള്ളവ കയ്യില്‍ കരുതുക.

5 *ഈ ആഴ്ചയിലെ ജുമുഅയും ഖുതുബയും ബാങ്ക് വിളിച്ചയുടന്‍ ആരംഭിച്ച് 15 മിനുറ്റില്‍ അവസാനിപ്പിക്കുന്നതാണ്

6-മാസ്ക് ദരിച്ച് വരാവുന്നതാണ്

7-ഇസ്തിഗ്ഫാര്‍ (അസ്തിഗ്ഫിറുല്ലാഹ് എന്ന ദിക്ര്‍) എല്ലാവരും അധികരിപ്പിക്കുക.

8   ഗൾഫിൽ നിന്ന് വന്നവരും പള്ളിയിൽ വരാതിരിക്കുക.

വിദേശത്ത് നിന്ന് വന്നവർ ആരോഗ്യ വകുപ്പിന്റെ നിയമങ്ങൾ കർശനമായി പാലിക്കുക.അവർ 15 ദിവസo നീരീക്ഷണത്തിലാണ്. 3 വർഷം വരെ തടവ് ലഭിക്കുന്ന തെറ്റാണ് പുറത്തിറങ്ങിയാൽ നിർദ്ധേശിച്ചിട്ടുള്ളത് എന്ന് ഓർക്കുക.

ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
Previous Post Next Post
3/TECH/col-right