Trending

വെട്ടുകല്ലുമ്പുറം അങ്കണവാടിക്കു സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയായി

എളേറ്റിൽ: പിഞ്ചു കുട്ടികൾ പഠിക്കുന്ന, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പൊന്നുംതോറ മലക്ക് താഴ് വാരത്തെ വെട്ട് കല്ലുമ്പുറം - തടായിൽ അങ്കണവാടിയുടെ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായി. തടായിൽ വെട്ടുകല്ലുമ്പുറം റോഡിനു സമീപത്തായി ആനപ്പാറക്കൽ അബ്ദുനാസർ സൗജന്യമായി നൽകിയ നാല് സെൻറ് സ്ഥലത്ത്, നിലവിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് 2016ൽ അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.





2006 ൽ ആരംഭിച്ച അങ്കണവാടി  വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അഞ്ച് മീറ്ററിലധികം കരിങ്കല്ല് കൊണ്ട് കെട്ടിപ്പൊക്കിയ സ്ഥലത്ത് മണ്ണ് നിറച്ചാണ് കോൺഗ്രീറ്റ് കെട്ടിടം പണിതത് .കെട്ടിടത്തിന്റെ ചുറ്റും വൻ ഗർത്തമായതിനാൽ  കുട്ടികളെ ഉല്ലാസത്തിന്ന് പുറത്ത് വിടാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.ഇത് സംബധിച്ച വാർത്തയും മറ്റ് അടിസ്ഥ സൗകര്യങ്ങളുടെ അഭാവവും "സുപ്രഭാതം" വാർത്തയിലൂടെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. 


തുടർന്ന്, ചുറ്റുമതിൽ നിർമ്മാണം, മുറ്റം ഇന്റർലോക്ക് പതിക്കൽ, പെയിന്റിങ്ങ്, കുടിവെള്ള കണക്ഷൻ നൽകൽ, ചുമർചിത്രങ്ങൾ പതിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കുകയും ആവശ്യമായ ഫണ്ട് വകയിരുത്തുകയും ചെയ്തു. ഇതെ തുടർന്നാണ് അങ്കണവാടിയുടെ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

മലയോര പ്രദേശത്തെ അങ്കണവാടി കെട്ടിടത്തിന്റെ അടിസ്ഥാന നിർമ്മാണത്തിനായി ആവശ്യമായ ഫണ്ട് അനുവദിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉസയിൻ മാസ്റ്റർ, വാർഡ് മെമ്പർ ഗീത വെള്ളിലാട്ടു പൊയിൽ എന്നിവരെ വെട്ട് കല്ലുമ്പുറം പൗരസമിതി അനുമോദിച്ചു.
Previous Post Next Post
3/TECH/col-right