താമസവിസക്കാർക്ക് യു.എ.ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നിലവിൽ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് ഇതോടെ യു.എ.ഇയിൽ പ്രവേശിക്കാൻ കഴിയില്ല. എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

 

കൊറോണ വൈറസ് പടരുന്നതിൻറെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും. സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് യു.എ.ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക് യു.എ.ഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.