Trending

കോവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കോവിഡ് 19 പ്രതിരോധത്തില്‍ പിഴവ് വരാതെ സൂക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ അംഗങ്ങള്‍ക്ക് ചുമതലകള്‍ വിഭജിച്ച് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 

തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മഹാമാരിയെ കേരളത്തിന് പ്രതിരോധിക്കാനാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോവിഡ് 19ന്‍റെ സമൂഹ വ്യാപനം തടയാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നല്‍കിയത്. ജാഗ്രതയിൽ പിഴവ് വന്നാൽ വലിയ വില നൽകേണ്ടി വരുമെന്നും ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രോഗ വ്യാപനം കൂടുതലായി ഉണ്ടാകുമെന്ന് കണക്കാക്കി നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കാൻ പ്രാദേശിക തലത്തില്‍ സൌകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രവര്‍ത്തനങ്ങളുടെ ദൈനംദിന മോണിറ്ററിങ് അധ്യക്ഷന്മാർ ഏറ്റെടുക്കണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. തദ്ദേശ മന്ത്രി എ.സി മൊയ്തീനും വീഡിയോ കോണ്‍ഫറന്‍സ് വഴി ജനപ്രതിനിധികളെ അഭിസംബോധന ചെയ്തു.

Previous Post Next Post
3/TECH/col-right