Trending

സൗഹൃദത്തിന്റെ മങ്ങാത്ത ഓര്‍മ്മകളുമായി ഗോപാലനെത്തുന്നു:കെടവൂര്‍പള്ളി കബറുസ്ഥാനില്‍

താമരശ്ശേരി:വര്ഷത്തില് മൂന്ന് തവണ കാരാടി കുറ്റിപ്പടി മേലെമഠത്തില് ഗോപാലന് അതിരാവിലെ കെടവൂര് ജുമാ മസ്ജിദിലെത്തും.പിന്നെ ഉറ്റ സുഹൃത്തായിരുന്ന കാഞ്ഞിരത്തിങ്ങല് ഇമ്പിച്ചിമൊയ്തീന്കുട്ടിഹാജിയുടെ കബറിടത്തിലേക്ക് നടന്നു നീങ്ങും.സുഹൃത്തിന്റെ ആത്മ ശാന്തിക്കായി ഉള്ളുരുകി പ്രാര്ഥിക്കാന്....
 
 
ഈ ശീലം തുടങ്ങിയിട്ട് വര്ഷങ്ങള് പന്ത്രണ്ടായി.ഇന്നും പതിവ് തെറ്റിക്കാതെയെത്തി ഗോപാലന് പ്രിയമിത്രത്തിന്റെ കബറിടത്തില്....ചെറുപ്പകാലം മുതല്ക്കെ അത്മ സുഹൃത്തുക്കളായിരുന്നു ഗോപാലനും 12 വര്ഷംമുമ്പ് മരിച്ച കാഞ്ഞിരത്തിങ്ങല് ഇമ്പിച്ചിമൊയ്തീന്കുട്ടിഹാജിയും.
 
 
ആദ്യകാലത്ത് കെടവൂര് പള്ളിക്കാട്ടിലെത്തി സുഹൃത്തിന്റെ ആത്മ ശാന്തിക്കായി പ്രാര്ഥിക്കാനെത്തുന്നത് ഒറ്റക്കായിരുന്നു.എന്നാല് കുറച്ചുകാലമായി പള്ളിയിലെ മുസ്ലിയാരെ കൂട്ടിയാണ് കബറിടത്തില് പ്രാര്ഥിക്കാനെത്തുന്നത്.പ്രാര്ഥനക്കുശേഷം മുസ്ല്യാര്ക്കും സഹപ്രവര്ത്തകര്ക്കും പുതുവസ്ത്രങ്ങള് സമ്മാനിച്ച് തനിക്കും കുടുംബത്തിനും സുഹൃത്തുക്കള്ക്കും പ്രാര്ഥിക്കണമെന്നപേക്ഷിച്ചാണ് പിരിഞ്ഞുപോകാറ്. 
 
എല്ലാ വര്ഷവും മാര്ച്ച് 18 നും അറബിമാസമായ റബീഉല്അവ്വല് 11 നും റമദാന്മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയുമായി കൊല്ലത്തില് 3 തവണ മുടങ്ങാതെ 'കബര്സിയാറത് 'നടത്താറുണ്ടെന്ന് ഗോപാലന് പറഞ്ഞു.കൂടാതെ പ്രിയ സുഹൃത്തിന്റെ ആത്മ ശാന്തിക്കായി ദാനധര്മ്മങ്ങളും നടത്തുന്നു.
 
2008 മാര്ച്ച് 18 നാണ പിതാവ് മരിച്ചതെന്നും രണ്ടു കുടുംബങ്ങളും അന്നും ഇന്നും ഒരുപോലെ സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവെച്ചും വിശേഷ ദിവസങ്ങളില് ഒത്തുചേര്ന്നും സൗഹൃദം നില്നിര്ത്തിപ്പോരുന്നുണ്ടെന്നും ഇമ്പിച്ചി മൊയ്തീന്കുട്ടിഹാജിയുടെ മക്കളായ കാഞ്ഞിരത്തിങ്ങള് റഷീദും അഷ്‌റഫും ഓര്മ്മകള് പങ്കുവെക്കുന്നു.
 
താമരശ്ശേരി ടൗണിലെ ആദ്യകാല പലചരക്ക് മൊത്ത വ്യാപാരിയായിരുന്നു ഇമ്പിച്ചി മൊയ്തീന്കുട്ടി ഹാജി.മേലെ മഠത്തില് ഗോപാലന് നല്ലൊരു കര്ഷകനും.മതവും ജാതിയും നോക്കി മനുഷ്യമനസ്സുകളെ അകറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, നെഞ്ചിലേറ്റിയ സനേഹ സാഹോദര്യത്തിന്റെ സംവല്സരങ്ങളായുള്ള നേര്സാക്ഷ്യങ്ങളായിമാറുകയാണ് കാരാടി മേലെ മഠത്തില് ഗോപാലന്റെ കബര് സിയാറതും ഉപഹാര സമര്പ്പണവും.
 
(റിപ്പോർട്ട്:ഉസ്മാന്പി.ചെമ്പ്ര)
Previous Post Next Post
3/TECH/col-right