Trending

കൊറോണ കാലത്തെ 'ലാഭകച്ചവടം' തടിച്ചുകൂടുന്ന വലിയ ജനക്കൂട്ടം ജാഗ്രത പാലിക്കാത്ത പക്ഷം വലിയ വില നൽകേണ്ടി വരും

പൂനൂര്‍ : പൂനൂർ ടൗണില്‍ പാതയോരം കയ്യടക്കി നടത്തുന്ന അനധികൃത തെരവോര കച്ചവടങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും മാലിനീകരണവും ഉണ്ടാക്കുന്നതായി പരാതി.പൂനൂര്‍ ടൗണിന്‍റെ ഹൃദയഭാഗമായ പഴയ പാലം റോഡിലാണ് തെരുവ് കച്ചവടം പൊടിപൊടിക്കുന്നത്.



കൊറോണ കാലത്തും വൈകുന്നേരങ്ങളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി ഇവിടം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
തെരുവ് കച്ചവടം മൂലം പൂനൂരിലെ ചന്തയിലെ വ്യാപാരികളും കച്ചവടം ഈ മേഖലയിലേക്ക് മാറ്റിയതോടെ ജനങ്ങള്‍ കൂട്ടം കൂടുന്നത് പതിവായിരിക്കുകയാണ്.



കോവിഡ്-19 വൈറസ് പകരുന്നത് ഒഴിവാക്കാന്‍ കൂട്ടം കൂടി നില്‍ക്കാതെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെടുകയാണെന്ന്
പൊതുപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.പത്ത് രൂപ കുറച്ച് സാധനം വിൽക്കുമ്പോൾ അവിടെ തടിച്ച് കൂടാതെ നോക്കണം പിന്നീട് 10 കോടി ഉണ്ടങ്കിലും തിരിച്ച് കിട്ടാത്ത വിധമായിരിക്കും വിപത്ത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.



ചെറിയ ലാഭത്തിന് വേണ്ടി കൂട്ടം കൂടുന്നവര്‍ രോഗം വരുത്തിവെക്കണോ എന്ന് ആലോചിക്കുന്നത് നല്ലതാണ്.


Previous Post Next Post
3/TECH/col-right