Trending

കോവിഡ് - 19 സ്ഥിരീകരിച്ച രോഗിയുടെ കൂടെ വിമാനത്തിൽ യാത്ര ചെയ്തെന്ന് തെറ്റായി പ്രചരിപ്പിക്കുന്നതായി പരാതി

വാവാട്:മലപ്പുറം വണ്ടൂരിൽ കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ കൂടെ വിമാനത്തിൽ സഞ്ചരിച്ചവരുടെ ലിസ്റ്റിൽ വാവാട് സ്വദേശിയുടെ പേര് തെറ്റായി ചേർത്തതായി പരാതി.കുയ്യിൽ തൊടുകയിൽ അബ്ദു എന്ന പേരാണ് തെറ്റായി ചേർത്തത്.ഇദ്ദേഹം അതേ ദിവസം മറ്റൊരു ഫ്ലൈറ്റിലാണ് യാത്ര ചെയ്തതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കൊടുവള്ളി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് എന്ന തരത്തിൽ കൗൺസിലർമാർക്ക് വന്ന ലിസ്റ്റിലാണ് തെറ്റായി പേര് ചേർക്കപ്പെട്ടത്.പല വാട്സ്ആപ് ഗ്രൂപ്പുകളിലും ഇന്നലെ ഈ പോസ്റ്റ് വന്നതിനാൽ കൗൺസിലറെ അടക്കം ബന്ധപ്പെട്ടവർ സമീപിച്ചിരുന്നു.പേര് തെറ്റായി ചേർത്തതിനെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.



കോവിഡ് 19  വിദേശത്ത് നിന്ന് വന്നവരിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഫെബ്രവരി 29 ന് ശേഷം വിദേശത്ത് നിന്നും വന്നവരെ കൂടുതൽ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.ഈ ലിസ്റ്റ് തെറ്റായി വന്നതായിരിക്കാനും സാധ്യതയുണ്ട്.

രണ്ടാഴ്ചക്കുള്ളിൽ വിദേശത്ത് നിന്ന് എത്തിയവർ പള്ളികളിൽ നിസ്കാരത്തിൽ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പ്രതിരോധ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.
Previous Post Next Post
3/TECH/col-right