Trending

കൊവിഡ്-19: നിരീക്ഷണത്തിലുള്ളവര്‍ വീട്ടില്‍ തന്നെ കഴിയണം; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി – കോഴിക്കോട് കലക്ടര്‍.

കോഴിക്കോട്: കൊറോണ നിരീക്ഷണത്തിലുള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം കൂടാതെ വീട്ടില്‍ തന്നെ കഴിയേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടുള്ളതല്ല. കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റെയും നാടിന്റെയും സുരക്ഷയ്ക്ക് ഇത് പ്രധാനമാണ്. 



എന്നാല്‍ ഈ നിര്‍ദേശം ചിലര്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ഇത് വൈറസ് പകരുന്നതിന് കാരണമാകാന്‍ സാദ്ധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയൊരു അശ്രദ്ധ പോലും നാടിന്റെ സുരക്ഷയ്ക്ക് ഭീഷണി ആവുകയാണ്. ആയതിനാല്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ തന്നെ ഉണ്ടെന്ന് ജെ.പി എച്ച്. എ.മാര്‍ / ജെ. എച്ച്.എ.മാര്‍ കര്‍ശനമായി ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കോവിഡ്- 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളോട് പൂര്ണമായും സഹകരിക്കുമെന്ന് കലക്ട്രേറ്റിൽ വിളിച്ചു ചേര്ത്ത യോഗത്തിൽ സാമുദായിക സംഘടനാ നേതാക്കൾ ഉറപ്പുനൽകി.
 
കൊറോണ പ്രതിരോധത്തിന് സര്ക്കാറും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ, മറ്റു രാജ്യങ്ങൾക്കുണ്ടായ അനുഭവം അനുഭവങ്ങൾ വിവരിച്ചുകൊണ്ട് ബോധ്യപ്പെടുത്തുകയുണ്ടായി.
പൊതുപരിപാടികളും ആഘോഷങ്ങളും, ഉത്സവങ്ങളും ഉള്പ്പെടെ ആളുകള് കൂടിച്ചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കുമെന്നും യോഗം ഐക്യകണ്ഠേന തീരുമാനം എടുത്തു. 
 
ആരോധനാലയങ്ങളില് ഉള്പ്പെടെ ആളുകള് അനിയന്ത്രിതമായി കൂടിച്ചേരുന്ന സാഹചര്യം ഒഴിവാക്കണം. മതപരമായി അനിവാര്യമായ ചടങ്ങുകൾ അഞ്ച്/ പത്ത് പേരില് പരിമിതപ്പെത്തും. ഇവരെല്ലാം നിശ്ചിത അകലം പാലിച്ചും, കൃത്യമായ മുന്കരുതല് സ്വീകരിക്കും'
ഈ നിർദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് മത സാമുദായിക നേതാക്കൾ ഉറപ്പുവരുത്തുന്നതാണ്. തുടര്ന്ന് മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോണ്ഫ്രന്സിലും നേതാക്കള് പങ്കെടുത്തു.
Previous Post Next Post
3/TECH/col-right