Trending

പുതിയ വിസയില്‍ യു.എ.ഇയിലേക്ക് പ്രവേശനമില്ല;രാജ്യത്തിനകത്ത് വിസാ മാറ്റം അനുവദിക്കും

യു.എ.ഇയില്‍ വിസാ വിലക്ക് കൂടുതല്‍ കര്‍ശനമാക്കിയെങ്കിലും നിലവില്‍ രാജ്യത്തിന് അകത്തുള്ളവര്‍ക്ക് വിസാ കാലാവധി നീട്ടാനും വിസ മാറ്റാനും തടസമുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ യു.എ.ഇക്ക് പുറത്തുള്ളവര്‍ക്ക് തല്‍കാലം പുതിയ വിസകളില്‍ വരാനാവില്ല.

നേരത്തേ അനുവദിച്ച എന്‍ട്രി പെര്‍മിറ്റുകളില്‍ പോലും ആരെയും പുതുതായി രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് ഫെഡറല്‍ അതോറിറ്റിയുടെ തീരുമാനം. 

എന്നാല്‍, രാജ്യത്തിനകത്ത് നടക്കുന്ന വിസാമാറ്റത്തിനും വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ക്കും തടസമുണ്ടാവില്ല. പാസ്പോര്‍ട്ടില്‍ റെസിഡന്റ് വിസ സ്റ്റാമ്പ് ചെയ്തവര്‍ക്ക് യു.എ.ഇയിലേക്ക് വരാം. 

പക്ഷെ, പുതിയ സാഹചര്യത്തില്‍ യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യം.യു.എ.ഇയിൽ വിമാനമിറങ്ങുന്ന വിദേശികൾ ൧൪ ദിവസം നിരീക്ഷണത്തിൽ നിൽക്കേണ്ടിവരും.


തെറ്റായ സന്ദേശങ്ങളുടെ പ്രചാരണം സജീവം; യു.എ.ഇയില്‍ കർശന നടപടിയെന്ന് വീണ്ടും മുന്നറിയിപ്പ്

വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും തെറ്റായ സന്ദേശങ്ങളുടെ പ്രചാരണം സജീവം. യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവർ കുടുങ്ങുമെന്ന് യു.എ.ഇ വീണ്ടും മുന്നറിയിപ്പ് നല്‍കി. 

കോവിഡ് വൈറസ് മൂലം ആളുകൾ മരണെപ്പട്ടതായും മറ്റുമുള്ള വ്യാജ പ്രചാരണമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ അധികവും പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിനെയൊക്കെ കടത്തിവെട്ടി മറ്റൊരു വ്യാജ വാർത്ത ഏറ്റെടുക്കാൻ ആയിരങ്ങളാണ് തയാറായത്.
മുൻകരുതൽ നടപടിയായി യു.എ.ഇ ആകാശത്ത് അണുനാശിനി തളിക്കുന്നു എന്നായിരുന്നു അറബിയിലും ഇംഗ്ലീഷിലും തയാറാക്കിയ രേഖ ഉപയോഗിച്ചുള്ള പ്രചാരണം. 

സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്ന ഇത്തരം കാര്യങ്ങൾ തികഞ്ഞ അസംബന്ധമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി അറിയിച്ചു.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും ബന്ധപ്പെട്ട അധികൃതരിൽ നിന്നുമുള്ള വിവരങ്ങൾ മാത്രമാണ് എല്ലാവരും ഏറ്റെടുക്കേണ്ടതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാവർക്കുമെതിരെ കർശന നടപടി ഉറപ്പാണെന്നും യു.എ.ഇ അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.



Previous Post Next Post
3/TECH/col-right