സി.ബി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു; സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്‍ടു (കേരള സിലബസ്) പരീക്ഷകള്‍ക്ക് മാറ്റമില്ല
സിബിഎസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റാന്‍ കേന്ദ്ര നിര്‍ദേശം. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം. മാർച്ച് 31 ന് ശേഷം പരീക്ഷകള്‍ പുനക്രമീകരിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി വെക്കാനും നിര്‍ദ്ദേശം കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മാര്‍ച്ച് 19 മുതല്‍ 31 വരെ ഉള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സി.ബി.എസ്.സി അറിയിച്ചു.
അതേസമയം, എസ്.എസ്.എൽ.സി പരീക്ഷയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. എസ്.എസ്.എൽ.സി, പ്ലസ്‍ടു പരീക്ഷകള്‍ മാറ്റിവെക്കില്ലെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.