കച്ചേരിമുക്ക്: അനുഗ്രഹ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തുന്ന ബ്രേക്ക് ദ് ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കച്ചേരിമുക്ക് അങ്ങാടിയിൽ  യാത്രക്കാർക്കും വില്ലേജ് ഓഫീസ്, അക്ഷയ , ഹോമിയോ ഡിസ്പൻസറി എനിവയിലേക്ക് വരുന്നവർക്കും, വിദ്യാർത്ഥികൾക്കും, ഓട്ടോ തൊഴിലാളികൾക്കും ,  കച്ചവടക്കാർക്കും, പൊതുജനങ്ങൾക്കും ഉപകാരപ്രദമാവുന്ന വിധത്തിൽ കൈകൾ കഴുകാൻ വാഷ് ബേസിനും , ലിക്യുഡ് സോപ്പും  സ്ഥാപിച്ചു.