താമരശ്ശേരി:താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യം കയറ്റുന്ന ലോറി നിർത്തിയിടുന്നത് താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ വാർഡുകളുടെ മധ്യത്തിൽ.താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയോട് ചേർന്ന് ജനറൽ വാർഡ്, പ്രസവാനന്തര വാർഡ്,പേ വാർഡ് എന്നിവക്ക് മധ്യത്തിൽ 108 ആമ്പുലൻസുകൾ അടക്കം പാർക്ക് ചെയ്യുന്ന സ്ഥലത്തിനോട് ചേർന്നാണ് മാലിന്യ ലോറിയുടെ പാർക്കിംഗ്.നിരവധി ചാക്ക് മാലിന്യം സഹിതം തുറസ്സായാണ് വാർഡുകൾക്ക് മധ്യത്തിൽ വണ്ടി പാർക്കു ചെയ്യുന്നത്.
പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നയവസരത്തിൽ ജാഗ്രത പാലിക്കാൻ ബോധവൽക്കരണം നടത്തേണ്ട ഡോക്ടർമാരുടേയും, ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ഓഫീസിനു സമീപമാണ് ഈ പാർക്കിംഗ്.പഞ്ചായത്ത് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യം തള്ളിയതിനു ശേഷമാണ് വാഹനം ഇവിടെ പാർക്ക് ചെയ്യാൻ എത്തുന്നത്.
ആശുപത്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഒരിക്കലും ഈ ഭാഗത്ത് വാഹനം നിർത്തിയിടാൻസാധിക്കില്ല.ലോറിയിൽ നിലവിലുള്ള മാലിന്യ ചാക്കുകൾ ടാർ പായ് ഉപയോഗിച്ച് മൂടിവെക്കാൻ പോലും തയ്യാറായിട്ടില്ല.

Tags:
THAMARASSERY