Trending

യു.എ.ഇ വിസവിലക്ക് ഇന്ന് മുതല്‍; കേരളത്തിലെ കുടുംബങ്ങള്‍ യാത്ര റദ്ദാക്കുന്നു

പുതിയ വിസകള്‍ നല്‍കുന്നത് യു.എ.ഇ ഇന്ന് മുതല്‍ നിര്‍ത്തിവെക്കും.ഇതോടെ സ്കൂള്‍ അവധിക്കാലത്ത് യു.എ.ഇയിലേക്ക് തിരിക്കാനിരുന്ന നാട്ടിലെ നിരവധി കുടുംബങ്ങള്‍ യാത്ര റദ്ദാക്കുകയാണ്.കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് വിസാ വിലക്ക് നടപ്പാക്കുന്നത്.

നേരത്തേ വിസ ലഭിച്ചവര്‍ക്ക് യാത്ര പുറപ്പെടാം പക്ഷെ, ഇന്ന് മുതല്‍ യു.എ.ഇ പുതിയ സന്ദര്‍ശകവിസയോ, ടൂറിസ്റ്റ് വിസയോ, തൊഴില്‍വിസയോ നല്‍കില്ല. നയതന്ത്രവിസകള്‍ക്കും, ചില രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കുന്ന ടൂറിസ്റ്റ് വിസകള്‍ക്കും മാത്രമാണ് ഇതില്‍ ഇളവുള്ളത്.

വിസാമാറ്റം അടക്കം ട്രാവല്‍ടൂറിസം ഇടപാടുകള്‍ നിലക്കുന്നതിനാല്‍ ആശങ്കയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

കൊറോണ വൈറസ്: യുഎഇ പള്ളികളിലെ പ്രാർത്ഥനകൾ, മറ്റ് ആരാധനാലയങ്ങൾ നാലാഴ്ചത്തേക്ക് നിർത്തിവച്ചു
 

യു. എ. ഇ. യിലെ പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനകൾ തിങ്കളാഴ്ച രാത്രി 9 മണി മുതൽ നാല് ആഴ്ചക്കാലത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

 കോവിഡ് -19 കൊറോണ വൈറസിന് മുന്നിൽ യുഎഇ സ്വീകരിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ നടപ്പാക്കുന്നതിന്റെയും ദേശീയവും മാനുഷികവുമായ ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് തീരുമാനം.
Previous Post Next Post
3/TECH/col-right