Trending

മലപ്പുറം ജില്ലയിൽ ജിദ്ദയിൽ നിന്നെത്തിയ രണ്ട് പേർക്ക് കൊറോണ; രോഗികൾ സഞ്ചരിച്ച വിമാനത്തിൽ സഞ്ചരിച്ചവർ ശ്രദ്ധിക്കുക

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൊറോണ (കോവിഡ് 19) വൈറസ് ബാധ സ്ഥിരീകരിച്ചു.വണ്ടൂർ വാണിയമ്പലത്തുള്ള ഒരു സ്ത്രീക്കും അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിയായ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് പ്രകാരം രണ്ട് സ്ത്രീകളും ജിദ്ദയിൽ നിന്നും വന്നെത്തിയവരാണ്. ഇവർ സഞ്ചരിച്ച വിമാനത്തിൽ (വിശദ വിവരം താഴെ) യാത്ര ചെയ്തവരുടെയും അവർ സഞ്ചരിച്ച മാർഗം ബന്ധപ്പെട്ടവരുടെയും ശ്രദ്ധക്കായി കളക്ടർ നൽകിയ വിവരണം ഇതാണ് :



കേസ്1- വണ്ടൂർ വാണിയമ്പലം സ്വദേശി.പ്രാഥമികറൂട്ട്മാപ്പ്.

 9/3/20.
രാവിലെ 7.30 – എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 960 ൽ ജിദ്ദയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 10.00 – 10 പേരോടൊപ്പം ഓട്ടോ ക്യാബിൽ വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചു.രാവിലെ 10.45 ഷാപ്പിൽ കുന്നിൽ ബന്ധുവീട്ടുപടിക്കൽ വാഹനം നിർത്തി ബന്ധുക്കളുമായി സംസാരിച്ചു.ഉച്ചയ്ക്ക് 12:00. മാട്ടക്കുളം ബന്ധു വീട്ടിലെത്തി കുറച്ചു സമയം ബന്ധുവീട്ടിൽ ചെലവഴിച്ചു.ഉച്ചയ്ക്ക് 12 30 ശാന്തിനഗറിലെ ബന്ധു വീട്ടിലെത്തി,തുടർന്ന് വണ്ടൂർ വാണിയമ്പലം ഉള്ള സ്വന്തം വീട്ടിൽ എത്തി.13/3/20 ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജ് അഡ്മിറ്റ് ചെയ്തു.


കേസ്2- അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി.പ്രാഥമിക_റൂട്ട്മാപ്പ്. 

12/03/20.
രാവിലെ 7.30 – എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 964 ൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരിയിൽ നിന്നും കരിപ്പൂർ ലേക്ക് ഉള്ള ബിൻസി ട്രാവൽസ് ബസ്സിൽ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു.ഉച്ചയ്ക്ക് 2:30ന് – ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി.വൈകുന്നേരം 4:00- സ്വന്തം കാറിൽ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂർ ഉള്ള സ്വന്തം വീട്ടിലേക്ക് പോയി.13/3/20 ന് രാവിലെ അഡ്മിറ്റ് ചെയ്തു.

 
രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ് ഇരുവരുടേയും വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി വരുന്നു. മുകളിൽ പറഞ്ഞ ഫ്ളൈറ്റുകളിൽ സഞ്ചരിച്ചവരും മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് മലപ്പുറം ജില്ലാ കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതും കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.
 

ഇവരുമായി അടുത്ത് ഇടപഴകിയവർ 28 ദിവസം ഹോം ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണമുള്ള പക്ഷം കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതാണ്. ഐസോലേഷനിൽ കഴിയുന്നവർ യാതൊരു കാരണവശാലും കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശമില്ലാതെ നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ല
കൺട്രോൾ റൂം നമ്പർ – 0483 2733251. 0483 2733252


ശ്രദ്ധിക്കുക, ഇത് വായിക്കുന്ന ആരെങ്കിലും നിലവിൽ കൊറോണ ബാധിച്ചവരുമായി യാത്രയിലോ,സന്ദർശനങ്ങളിലോ ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടവരാണെങ്കിൽ കലക്ടറുടെ നിർദ്ദേശം പാലിക്കുക. ഫലപ്രദമായ ചികിത്സ ലഭിക്കാനും വൈറസ് കൂടുതൽ പേർക്ക് പകരാതിരിക്കാനും അത് സഹായിക്കുമെന്നോർക്കുക.
Previous Post Next Post
3/TECH/col-right