നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു വിദ്യാഭ്യാസ മേഖലയിൽ എന്നും പുത്തൻ ആശയങ്ങൾക്ക് തുടക്കം കുറിക്കാറുള്ള പാലങ്ങാട് MES ഇത്തവണയും പുതുമയോടെ മുന്നിൽ തന്നെ.ക്ലാസ്സുകൾക്ക് അവധിയാണെങ്കിലും ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി പഠനവും പരീക്ഷയും നടത്തി മാതൃക ആവുകയാണ് പാലങ്ങാട് MES സെൻട്രൽ സ്കൂൾ.
സ്കൂളുകൾ അടച്ചിട്ടതാണെങ്കിലും വിദ്യാർത്ഥികളുടെ സമയം പാഴാക്കരുത് എന്ന ചിന്തയിലാണ് സ്കൂൾ അധികൃതരും അധ്യാപകരും, എന്തിനും പൂർണ പിന്തുണയുമായി രക്ഷിതാക്കളും. ചോദ്യപേപ്പർ കിട്ടിയത് മുതൽ കുട്ടികൾ പരീക്ഷ എഴുതി തീരുന്നത് വരെ പൂർണ ജാഗ്രതയിലാണവർ.
എല്ലാത്തിനും നേതൃത്വം നൽകി പ്രിൻസിപ്പാളും സദാസമയവും പ്രവർത്തനത്തിലാണ്. പരീക്ഷകൾ വാട്സാപ്പ് വഴി നടത്തിയാണ് ഓൺലൈൻ പഠന രീതിക്ക് തുടക്കമിട്ടത്. കൂടാതെ ഓൺലൈൻ ക്ലാസുകൾ, ക്വിസ് പ്രോഗ്രാമുകൾ ഇവക്കാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

Tags:
EDUCATION