യാത്രക്കാരനുമായി കണ്ണൂർ RRT സംസാരിച്ചതിന്റെ വെളിച്ചത്തിൽ വരുത്തിയ സമയമാറ്റം ശ്രദ്ധിക്കുക.
കഴിഞ്ഞ മാർച്ച് 5 ന് സ്പൈസ്ജെറ്റ് ഫ്ലൈറ്റിൽ #SG54 # ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിക്ക് ഇന്നലെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. 

പ്രസ്തുത വ്യക്തി അന്നേ ദിവസം മാർച്ച് 5 ന് രാത്രി 10:45 നും 12:00 നും ഇടയിൽ രാമനാട്ടുകര - വൈദ്യരങ്ങാടി, മലബാർ പ്ലാസ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്ട്രോള് റൂമിലെ 0495 2371002, 23741471 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 
രാമനാട്ടുകര മുൻസിപ്പാലിറ്റി റാപ്പിഡ് റസ്പ്പോൺസ് ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കിൽ ആയത് ഉടൻ തന്നെ ജില്ലാ തല RRTക്ക് കൈമാറേണ്ടതാണ്.


രാമനാട്ടുകര റാപ്പിഡ് റെസ്പോൺസ് ടീം പോലീസിന്റെ സഹായത്തോടെ വൈദ്യരങ്ങാടി മലബാർ പ്ലാസ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി മാർച്ച് 5 ന് രാത്രി കൃത്യം 12 മണിക്ക് ഹോട്ടലിൽ പ്രവേശിക്കുകയും 12.24ന് ഹോട്ടലിൽ നിന്ന് ഇറങ്ങിയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ സമയത്ത്, ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 26 ഓളം ആളുകൾ ഹോട്ടലിൽ ഉണ്ടായിരുന്നു. 
 
അവിടെ ഉണ്ടായിരുന്ന മുഴുവൻ ഹോട്ടൽ ജീവനക്കാരും ജില്ലയിലെ ആരോഗ്യ വിഭാഗത്തിൻറെ നിരീക്ഷണത്തിലാണ്. രാത്രി 11.45 മുതൽ 12.45 വരെയുള്ള സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്നവർ എത്രയും പെട്ടെന്ന് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്. 
 
കൺട്രോൾറൂം നമ്പറുകൾ : 0495 2371002, 2371471
 
# Covid19_KKD