Trending

കൊറോണവൈറസ്: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലും ശ്രദ്ധവേണം

കോവിഡ് 19 ഭീതിയിലാണ് ലോകമാകെ. കോറോണയ്ക്കെതിരെ ഒരോരുത്തരും വ്യക്തിപരമായി മുന്‍ കരുതലെടുക്കേണ്ടതുണ്ട്. മൊബൈല്‍ ഉപയോഗത്തില്‍ വരെ ശ്രദ്ധ പുലര്‍ത്തണമെന്നാണ് പുതിയ മുന്നറിയിപ്പുകള്‍.
എപ്പോഴും മുഖവും കൈകളും കഴുകണമെന്ന് പറയുന്നത് പോലെ തന്നെ ദിവസത്തില്‍ രണ്ട് തവണ ( സാധിക്കുമെങ്കില്‍ നാല് മണിക്കൂറിന് ഇടയ്ക്ക്) മൊബൈല്‍ വൃത്തിയാക്കുക. 



ദൂരെ യാത്ര പോകുന്നവരും വിമാനത്തില്‍ കയറുന്നവരുമാണ് ഇത് കൂടുതലും ശ്രദ്ധിക്കേണ്ടത്. ആല്‍ക്കഹോള്‍ അടങ്ങിയ കോട്ടണ്‍ വൈപ്പ്‌സ് ഉപയോഗിച്ച്‌ ഫോണ്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഫോണ്‍ പരമാവധി പോക്കറ്റില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക.

മൊബൈല്‍ ഫോണ്‍ മാത്രമല്ല ബാങ്കുകള്‍, ട്രാവലിങ് സെന്ററുകളില്‍ പൊതുവായി ഉപയോഗിക്കുന്ന പേനകള്‍, ടോയ്‌ലറ്റിലെ വാതിലിലെ പിടിയിലോ ടേപ്പുകളോ ഇവയെല്ലാം ഉപയോഗിക്കുമ്ബോഴും സൂക്ഷിക്കണമെന്നും കാരണം ഈ ഇടങ്ങളില്‍ എല്ലാം തന്നെ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് വൈറോളജി വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു.യാത്ര പോകുമ്ബോള്‍ മാസ്‌ക് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ. രാജേഷ് പറഞ്ഞു.

വിപണിയില്‍ ലഭ്യമായ പുതിയ മോഡല്‍ ഫോണുകള്‍ എല്ലാം ദ്രവരൂപത്തിലുളള വസ്തുക്കളെ പ്രതിരോധിക്കാന്‍ ശേഷിയുളളതാണ്. അതുകൊണ്ട് കുറഞ്ഞ പക്ഷം നനഞ്ഞ തുണി ഉപയോഗിച്ച്‌ സ്‌ക്രീന്‍ തുടയ്ക്കാനെങ്കിലും ശ്രമിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ദ്രവരൂപത്തിലുളള വസ്തുക്കള്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നത് ചില മോഡലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാക്കാം. അതുകൊണ്ട് സ്‌ക്രീന്‍ കവര്‍ ഇടുന്നത് നല്ലതാണ്. പല മോഡലുകളുടെയും ഡിസ്‌പ്ലേകളില്‍ ഫിംഗര്‍പ്രിന്റ് സെന്‍സെറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദ്രവരൂപത്തിലുളള വസ്തുക്കള്‍ ഉപയോഗിച്ച്‌ സ്‌ക്രീന്‍ തുടയ്ക്കുന്നത് ഫിംഗര്‍പ്രിന്റ് സെന്‍സെറുകള്‍ക്ക് കേടുപാട് സംഭവിക്കാന്‍ ഇടയാക്കാം.സ്‌ക്രീന്‍ കവര്‍ ഇതില്‍ നിന്ന് പരിരക്ഷ നല്‍കും.

കൈകള്‍ സോപ്പ് ഉപയോ​ഗിച്ച്‌ കഴുകുന്നത് പോലെ തന്നെ മൊബെെല്‍ ഫോണും ഇടവിട്ട് കോട്ടണ്‍ തുണി ഉപയോ​ഗിച്ച്‌ തുടയ്ക്കണമെന്നാണ് ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ​ഗവേഷകനായ വില്യം കീവില്‍ പറയുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ വെെപ്പ്സ് ഉപയോ​ഗിച്ച്‌ ഫോണിന്റെ മുമ്ബിലും പുറകിലും തുടയ്ക്കുന്നത് വെെറസുകള്‍ ഇല്ലാതാകാന്‍ സഹായിക്കുമെന്ന് വില്യം പറഞ്ഞു‍.


Previous Post Next Post
3/TECH/col-right