Trending

തിരുവല്ലയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് അല്ലെന്ന് സ്ഥിരീകരണം:മരിച്ചയാളുടെ മരണകാരണം പരിശോധിക്കുന്നു

കോട്ടയം: തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്നതിനിടെ മരണപ്പെട്ട ചെങ്ങന്നൂര്‍ സ്വദേശിക്ക് കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. നിലവില്‍ സാഹചര്യത്തില്‍ പ്രോട്ടോകള്‍ അനുസരിച്ച് ഒരിക്കല്‍ കൂടി സാംപിള്‍ പരിശോധനയ്ക്ക് അയക്കും.  

കോവിഡ് 19 ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവാണ് മരണപ്പെട്ടത്. ഇതോടെയാണ് ഇദ്ദേഹത്തിന് കോവിഡ് 19 ആയിരുന്നോ എന്ന ആശങ്ക ഉയര്‍ന്നത്. ആദ്യഫലം നെഗറ്റീവാണെങ്കിലും ഇദ്ദേഹത്തിന്‍റെ സംസ്കാരം കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 



അതിനിടെ കോട്ടയത്ത് രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാൾ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ പക്ഷാഘാതമാണ് മരണ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. മൃതദേഹത്തിൽ നിന്നും സാംപിള്‍ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്.

കോവിഡ് ബാധയില്‍ കേരളത്തിന് ആശ്വാസം; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 10 പേര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാഫലം

പത്തനംതിട്ടയിൽ കോവിഡ് 19 സംശയിച്ച പത്ത് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. 31 ആളുകൾ ഐസോലേഷനിലും 1237 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്. കോട്ടയത്ത് 956 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 101 പേർ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്.
പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്ന കോവിഡ് 19 സംശയിച്ച 12 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിന് പിറകെയാണ് ഇന്ന് രോഗം സംശയിച്ച പത്ത് സാമ്പിളുകളുടെ പരിശോധനാഫലംകൂടി നെഗറ്റീവ് ആയത്. രണ്ട് വയസ് പ്രായമായ രണ്ട് കുട്ടികളുടെ സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയാണ് ഇന്ന് 10 പരിശോധനാഫലങ്ങൾ വന്നത്. ഇത് വരെ പരിശോധനക്കയച്ചതിൽ 23 സാമ്പിളുകളുടെ പരിശോധന ഫലം കൂടിയാണ് ഇനി വരാനുള്ളത്.
വൈക്കത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
 

വിദേശികളെ കണ്ടാല്‍ 'കൊറോണ കൊറോണ' എന്നുവിളിച്ച്‌ ആക്ഷേപിക്കരുത് - മുഖ്യമന്ത്രി 
 
തിരുവനന്തപുരം: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിദേശികളെ അക്ഷേപിക്കുന്ന മനോഭാവം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശിയെ കണ്ടാൽ 'കൊറോണ കൊറോണ' എന്നുവിളിച്ച് പിന്നാലെ നടക്കുന്നത് പ്രത്യേക മാനസികാവസ്ഥയുള്ളവരാണ്.
 
ഇത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലെന്നും തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. മോശമായ ഇത്തരം പ്രവർത്തികൾ നാടിന് ദുഷ്പേരാണ്. ഇത്തരം നിലപാട് ആരും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 
 
ഇത്തരത്തിലുള്ള വിഷയങ്ങൾ സർക്കാർ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച പുതുതായി രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 19 ആയതായും മുഖ്യമന്ത്രി അറിയിച്ചു. 
 
തിരുവനന്തപുരത്ത് ഒരാളിൽ വൈറസ് ബാധ സംശയിക്കുന്നുണ്ട്. ആകെ 4180 പേർ സംസ്ഥാനത്ത് നീരീക്ഷണത്തിലുണ്ട്. ഇതിൽ 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 1337 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 953 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Previous Post Next Post
3/TECH/col-right