Latest

6/recent/ticker-posts

Header Ads Widget

സൌദിയിലേക്ക് യാത്രാ വിലക്ക്; വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് കാലാവധിയുളള ഇഖാമയുണ്ടെങ്കില്‍ നീട്ടി നല്‍കുമെന്ന് ജവാസാത്ത്

അവധിക്കു നാട്ടിൽ പോയവരുടെ ഇഖാമ, റീഎൻട്രി എന്നിവയുടെ കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് സൌദി ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.

വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് കാലാവധിയുളള ഇഖാമയും റീ എന്‍ട്രിയും ഉള്ളവര്‍ക്കെല്ലാം നീട്ടി നല്‍കുമെന്ന് ജവാസാത്താണ് അറിയിച്ചത്. മാനുഷിക പരിഗണിച്ചാണ് ഇത് അനുവദിക്കുകയെന്ന് ജവാസാത്ത് അറിയിച്ചു.

ട്വിറ്ററിലാണ് ജവാസാത്ത് ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്ന സമയത്ത് കാലാവധിയുള്ള ഇഖാമയുള്ളവര്‍ക്കാണ് ഇത് നീട്ടി നല്‍കുക. റീ എന്‍ട്രിക്കും ഈ മാനദണ്ഡം ബാധകമാണ്. ഇതിനായുള്ള നടപടി ജവാസാത്തില്‍ നിന്നും പൂര്‍ത്തിയാക്കാം.

ഇതോടൊപ്പം എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്കും വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാം. കൊറോണ കാരണം യാത്ര വിലക്കിയ രാജ്യങ്ങളിലേക്കും എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്ക് മടങ്ങാനാകും. ഇതിനുള്ള നടപടി ക്രമങ്ങള്‍ ജവാസാത്ത് വിഭാഗത്തില്‍ നിന്നും അറിയാനാകും.

ഇതിനിടെ സൌദിയിലെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു.വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. പത്താം ക്ലാസില്‍‌ രണ്ടും പന്ത്രണ്ടാം ക്ലാസില്‍ അഞ്ച് പരീക്ഷകളും പൂര്‍ത്തിയാകാനുണ്ട്.

യാത്രാ നിരോധനം നിലവിൽ വന്നതോടെ സൗദിയിൽ തിരിച്ചെത്താൻ പ്രവാസികൾ നെട്ടോട്ടത്തിൽ

കരിപ്പൂർ: കൊറോണ വ്യാപനം തടയുന്നതിനായി സൗദിയിലേക്ക് ഇന്ത്യയിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലുള്ളവർക്ക് വിലക്കേർപ്പെടുത്തി സൗദി അധികൃതർ എടുത്ത തീരുമാനം സൗദി വ്യോമായാന വകുപ്പും സ്ഥിരീകരിച്ചു.


ഇതോടെ സൗദിയിൽ നിന്ന് അവധിയിൽ എത്തിയവർക്ക് മടങ്ങാനുള്ള കാല പരിധിയായി അധികൃതർ നിശ്ചയിച്ച 72 മണിക്കൂർ സമയത്തിനുള്ളിൽ ടിക്കറ്റുകൾ കരസ്ഥമാക്കാൻ പ്രവാസികൾ പരക്കം പായുകയാണ്.
ഇന്ന് പുലർച്ചെയായിരുന്നു സൗദി ആഭ്യന്തര മന്ത്രാലയം ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് സൗദിയിലേക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് പ്രസ്താവനയിറക്കിയത്.


എന്നാൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവനക്കനുസൃതമായി സൗദി സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സർക്കുലർ ഇറക്കിയത് വൈകുന്നേരമായിരുന്നു എന്നതിനാൽ ട്രാവൽ ഏജൻസികളടക്കം വാർത്തയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
അവസാനം വാർത്ത സ്ഥിരീകരിച്ച് കൊണ്ട് സൗദി സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സർക്കുലർ ഇറക്കിയതോടെ വൈകുന്നേരത്തോടെ ടിക്കറ്റ് കരസ്ഥമാക്കാനുള്ള പ്രവാസികളുടെ നെട്ടോട്ടമാണു കാണാൻ സാധിക്കുന്നത്.


12 ആം തീയതി വ്യാഴാഴ്ച സൗദി സിവിൽ ഏവിയേഷൻ സൗദിയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിമാനക്കംബനികൾക്ക് സർക്കുലറിലൂടെ നൽകിയ നിർദ്ദേശങ്ങൾ താഴെ വിവരിക്കും പ്രകാരമാണ്.


 1 . ഫിലിപൈൻസ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്കും സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും യാത്ര വിലക്കി.

2.ഫിലിപൈൻസ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദിയിലെ മുഴുവൻ എയർപോർട്ടുകളിലും വിലക്ക്. അതേ സമയം സൗദി പൗരന്മാരെ സൗദിയിലെത്തിക്കാനുള്ള വിമാനങ്ങൾക്കും പ്രസ്തുത രാജ്യങ്ങളിലെ പൗരന്മാരെ സൗദിയിൽ നിന്ന് സ്വദേശങ്ങളിലേക്ക് തിരികെയെത്തിക്കാനും മാത്രം ഉദ്ദേശിച്ചുള്ള വിമാനങ്ങൾക്കും, കാർഗോ വിമാനങ്ങൾക്കും, ഹെൽത്ത് പ്രാക്റ്റീഷനേഴ്സിനെ കൊണ്ട് വരുന്ന വിമാനങ്ങൾക്കും വിലക്കിൽ നിന്ന് ഇളവുണ്ടാകും.

3.സൗദി പൗരന്മാർക്കും കാലാവധിയുള്ള സൗദി ഇഖാമയുള്ള വിദേശികൾക്കും സൗദിയിലേക്ക് മടങ്ങാൻ 72 മണിക്കൂർ സമയം അനുവദിച്ചു.

4.(2)ആം നംബറിലും (3) ആം നംബറിലും പരാമർശിച്ച പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ, (1) ആം നംബറിൽ പരാമർശിച്ച എല്ലാ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും സ്വിറ്റ്സർലാൻ്റിലെക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താത്ക്കാലികമായി റദ്ദാക്കും. 


സൗദിയിൽ 17 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ പുതുതായി 17 പേർക്ക് കൂടി കൊറോണ-കോവിഡ്19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി.


പുതുതായി വൈറസ് ബാധിച്ചവരിൽ പെട്ട സൗദി പൗരൻ നേരത്തെ വൈറസ് ബാധയേറ്റവരുമായി സമ്പർക്കം പുലർത്തിയയാളായിരുന്നു. മറ്റൊരാൾ തുർക്കി വഴി റിയാദിലെത്തിയ പോർച്ചുഗൽ സ്വദേശിയാണ്. രണ്ട് പേരും റിയാദിൽ ഐസൊലേഷനിലാണുള്ളത്.


ഒമാൻ വഴി ഇറാനിൽ നിന്നും മടങ്ങിയെത്തിയ ഒരു സൗദിക്കും കൊറോണ ബാധിച്ചിട്ടുണ്ട്. ഇയാൾ അൽ അഹ്സയിൽ ഐസൊലേഷനിലാണുള്ളത്. 


തുർക്കിയിലും ലെബനാനിലും കഴിഞ്ഞ ശേഷം സൗദിയിലെത്തിയ സൗദി വനിതയാണു വൈറസ് ബാധയേറ്റ മറ്റൊരാൾ. യുവതിയെ ജിദ്ദയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ടെസ്റ്റിൽ പോസിറ്റീവ് ആയി കാണപ്പെട്ട രണ്ട് സൗദി യുവതികൾ ഖതീഫിൽ ഐസൊലേഷനിലാണുള്ളത്. ഇവർ ഇറാഖിൽ നിന്നായിരുന്നു സൗദിയിലേക്കെത്തിയത്.


ഇതിനു പുറമെ 11 ഈജിപ്തുകാർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ നേരത്തെ വൈറസ് ബാധയേറ്റ ഈജിപ്ഷ്യൻ സന്ദർശകനുമായി സമ്പർക്കം പുലർത്തിയവരായിരുന്നു.

Post a Comment

0 Comments